ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധവുമായി താരം; 20 ദിവസമായി പ്രസംഗവീരന്‍ സിദ്ധുവിനെ കിട്ടുന്നില്ല ; കോണ്‍ഗ്രസ് ആധിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധവുമായി താരം; 20 ദിവസമായി പ്രസംഗവീരന്‍ സിദ്ധുവിനെ കിട്ടുന്നില്ല ; കോണ്‍ഗ്രസ് ആധിയില്‍

ഛണ്ഡീഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുറുകി പ്രചരണം ശക്തമായ നിലയില്‍ മുന്നേറുമ്പോള്‍ പഞ്ചാബിലെ പ്രധാന നേതാക്കളില്‍ ഒരാളായ മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്. 20 ദിവസമായി താരവുമായി യാതൊരു ആശയവിനിമയവും നടത്താന്‍ കഴിയാതെ വലയുകയാണ് നേതാക്കള്‍. കോണ്‍ഗ്രസ് നേതൃത്വവുമായോ സംസ്ഥാന നേതാക്കളുമായോ ഒരു ആശയവിനിമയവും സിദ്ധു നടത്താത്തതിനാല്‍ ദേശീയ നേതൃത്വത്തിന് സിദ്ദു തലവേദനയായി മാറിയിരിക്കുകയാണ്.

രാഷ്ട്രീയവും സിനിമയും സ്‌പോര്‍ട്‌സും സമകാലീന വിഷയങ്ങളുമെല്ലാം ചേര്‍ത്ത് ജനങ്ങളെ കയ്യിലെടുക്കാന്‍ കഴിയുന്ന തകര്‍പ്പന്‍ പ്രസംഗം നടത്താറുള്ള സിദ്ധുവിനെ പ്രചരണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളോട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വരേണ്ട നേതാവ് ആരാണെന്ന് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മിക്ക സംസ്ഥാനത്തു നിന്നും സിദ്ദുവിനെ കിട്ടണമെന്ന ആവശ്യമാണ് ഉയര്‍ന്നത്.

മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സിദ്ദുവിനെ കിട്ടാന്‍ ആഗ്രഹിച്ചു. ഇതിനിടയിലാണ് നാവില്‍ സ്വര്‍ണ്ണം കെട്ടിയയാള്‍ എന്ന വിശേഷണമുള്ള സിദ്ധുവിനെ കണ്ടെത്താനാകാതെ നേതൃത്വം വലയുന്നത്. അതേസമയം ഭാര്യയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചണ്ഡീഗഡില്‍ സീറ്റ് നിഷേധിച്ചതാണ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത് എന്നൊരു സംസാരമുണ്ട്. നവ് ജ്യോത് കൗറിന് അമൃത്സറിലോ ചണ്ഡീഗഡിലോ സീറ്റ് നല്‍കുമെന്നും അതിലൂടെ വലിയ നേട്ടങ്ങളുണ്ടാക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു സിദ്ധു. എന്നാല്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇത് പാളി. ഇതിന് പുറമേ രാഹുലിന്റെ മോഗയിലെ റാലിയില്‍ നിന്നും താരത്തെ തഴഞ്ഞതും പ്രകോപനമായെന്നാണ് വിലയിരുത്തല്‍. വിവാദ പ്രസ്താവനകളുടെ പേരില്‍ പഞ്ചാബിലെ സംസ്ഥാന നേതാക്കളുമായി നല്ല രസത്തിലല്ല സിദ്ധു. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി നില നില്‍ക്കുന്ന പടല പിണക്കങ്ങളും പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കാന്‍ താരത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

മുഖ്യമന്ത്രിയുടെ അനുമതി കൂടാതെ പാക് ഭാഗത്തിലെ ശിലാസ്ഥാപന ചടങ്ങില്‍ കര്‍താര്‍പൂര്‍ ഇടനാഴി വഴി സിദ്ധു പോയതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു രാഹുലിന്റെ നിര്‍ദേശപ്രകാരമാണ് എല്ലായിടത്തും പോകുന്നതെന്നു സിദ്ദു പറഞ്ഞതു വിവാദമായി. പാക്കിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തിയതും ഖലിസ്ഥാന്‍ നേതാവിനൊപ്പം ചിത്രമെടുത്തതും കോണ്‍ഗ്രസിനു തലവേദന സൃഷ്ടിച്ചിരുന്നു. 2016 ല്‍ അമൃത്‌സര്‍ ലോക്‌സഭാംഗമായിരുന്ന സിദ്ദുവിനു തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റു നിഷേധിക്കുകയും അവിടെ അരുണ്‍ ജയ്റ്റലിയെ മത്സരിപ്പിക്കുകയും ചെയ്തതോടെയാണു ബിജെപിയുടെ ജനകീയ മുഖമായിരുന്ന സിദ്ദു പാര്‍ട്ടിയില്‍ കലാപം ഉയര്‍ത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അധികം വൈകാതെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവും ബിജെപി വിട്ടു കോണ്‍ഗ്രസില്‍ ചേക്കേറി.

ബലാക്കോട്ട് ആക്രമണത്തില്‍ ബിജെപിയെ സിദ്ധു പരിഹസിച്ചതും വിവാദമായിരുന്നു. നിങ്ങള്‍ ഭീകരരെയാണോ പിഴുതത് അതോ മരങ്ങളെയോ എന്ന സിദ്ധുവിന്റെ പരിഹാസം വലിയ വിവാദം ഉയര്‍ത്തിവിട്ടിരുന്നു. ബിജെപി ഇത് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ വിശുദ്ധമായ സൈന്യത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്നത് നിര്‍ത്തണമെന്നായിരുന്നു സിദ്ധു തിരിച്ചടിച്ചത്. ന്നാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ഉയരുന്ന ആരോപണം. സിദ്ദുവിനെ അനുനയിപ്പിച്ചു എത്രയും വേഗം തിരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ എത്തിക്കാന്‍ സംസ്ഥാന, ദേശീയ നേതൃത്വം മുന്‍കൈ എടുക്കണമെന്നു പ്രാദേശിക നേതൃത്വം മുറവിളി ഉയര്‍ത്തി കഴിഞ്ഞു.



from mangalam.com https://ift.tt/2VdPdUg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages