പശിഗഡ്: പ്രതിപക്ഷത്തിനെതിരെ പുതിയ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 60 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസിനെയും 60 മാസം മാത്രം ഭരിച്ച തന്റെ സര്‍ക്കാരിനെയുമാണ് താരതമ്യം ചെയ്യുകയുന്നതെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെ വിമര്‍ശിക്കുകയും ചെയ്യുന്നു.
60 വര്‍ഷം ഭരിച്ച ആളുകള്‍ ഇവിടെ ഒന്നും ചെയ്തിട്ടില്ല.. താന്‍ 60 മാസം മാത്രമാണ് ഭരിച്ചത് നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നതാണ്. ലോകസഭാ തിരഞ്ഞെടുപ്പിന് ഒപ്പം അസംബ്ലി തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന അരുണാചല്‍ പ്രദേശില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിന് പുറമെ ചൊവ്വാഴ്ച പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയേയും ഇവര്‍ വിമര്‍ശിച്ചു. കണ്ണില്‍ പൊടിയിടുന്ന പ്രകടന പത്രികയാണ് കോണ്‍ഗ്രസിന്റേത് എന്നായിരുന്നു വിമര്‍ശനം.
ഇത് രണ്ടാം വട്ടമാണ് അരുണാചല്‍ പ്രദേശിലെ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ എല്ലാ വീടുകള്‍ക്കും വൈദ്യുതി എന്ന പറഞ്ഞിരുന്നു.
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തിപകരുകയാണ് കോണ്‍ഗ്രസ്. രാജ്യദ്രോഹികള്‍ക്ക് പിന്തുണയും നല്‍കുന്നു. എന്നാല്‍, നിങ്ങളുടെ കാവല്‍ക്കാരന്‍ ഉണര്‍ന്നിരിക്കുന്നതിനാല്‍ ഈ ശക്തികളെ എല്ലാം മറികടക്കാന്‍ സാധിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
from mangalam.com https://ift.tt/2CPSeDe
via IFTTT
No comments:
Post a Comment