കള്ളവോട്ട് ചെയ്യാന്‍ വോട്ടെടുപ്പ് നിര്‍ത്തിവെപ്പിച്ചെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

കള്ളവോട്ട് ചെയ്യാന്‍ വോട്ടെടുപ്പ് നിര്‍ത്തിവെപ്പിച്ചെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട്:തിരഞ്ഞെടുപ്പിനെത്തുന്ന പ്രിസൈഡിങ് ഓഫീസർ പാർട്ടി ഗ്രാമങ്ങളിലാണ് താമസിക്കുന്നതെന്ന് കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. വോട്ടിങ് മെഷീനിലെ തകരാറിന്റെ പേര് പറഞ്ഞ് പലയിടങ്ങളിലും മണിക്കൂറുകൾ വോട്ടെടെപ്പ് മനഃപൂർവ്വം നിർത്തിവെച്ചു. വോട്ടെടുപ്പ് രാത്രിയിലേക്ക് നീട്ടാനായിരുന്നുഇത്. വെട്ടവും വെളിച്ചവും ഇല്ലാത്ത സമയത്താണ് കള്ളവോട്ടുകളെല്ലാം ചെയ്തത്. ഇത്രയധികം കള്ളവോട്ട് നടന്നാലും രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് നിന്ന് ജയിക്കും. പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്. ഇവരെ അയോഗ്യരാക്കണം. ഞങ്ങളുടെ ബൂത്ത് ഏജന്റ്മാരെയടക്കം പുറത്താക്കി. കളക്ടറോട് നിരവധി തവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. കള്ളവോട്ടിനെതിരെ ഞാൻ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ പറഞ്ഞു. പലരും തന്നോട് ചോദിച്ചിരുന്നു നിങ്ങളിതൊക്കെ വെറുതെ പറയുകയല്ലെ എന്ന്. ഇപ്പോൾ മാതൃഭൂമി ദൃശ്യങ്ങൾപുറത്ത് വിട്ടതിലൂടെ അവർക്ക് കാര്യങ്ങൾ വ്യക്തമാകും. ലക്ഷ്യത്തിലേക്ക് എത്താൻ ഏത് മാർഗവും സ്വീകരിക്കുന്നവരാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തവണയും കള്ളവോട്ട് ചെയ്താണ് സിപിഎം ഇവിടെ നിന്ന് ജയിച്ചതെന്ന് എൻഡിഎ സ്ഥാനാർഥി രവീശതന്ത്രി കുണ്ടാർ പറഞ്ഞു. നിയമനടപടികളിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്താക്കി. Content Highlights:bogus voting in kasaragod-rajmohan unnithan


from mathrubhumi.latestnews.rssfeed http://bit.ly/2INbg1F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages