തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് വാങ്ങിയത് സിഡിപിക്യു ആണെന്നും താൽപര്യമുള്ള കമ്പനിയ്ക്ക് അമിതമായ പലിശയ്ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കുകയാണ് സർക്കാർ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതൊക്കെ കമ്പനികളാണ് ബോണ്ട് വാങ്ങിയതെന്ന് വ്യക്തമാക്കാൻ ഇപ്പോഴും സർക്കാർ തയ്യാറാകുന്നില്ല. മാതൃഭൂമിയിൽ മാത്രമാണ് സിഡിപിക്യുവിന് മസാല ബോണ്ട് കൊടുത്തതായി വാർത്ത വന്നത്. എന്നാൽ ഔദ്യോഗിക ജേണലുകളിലൂടെ ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ട് ഇത് മൂടിവെക്കുന്നെന്ന് വ്യക്തമാക്കണം. ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് മസാല ബോണ്ട് ഇറക്കിയിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് അടിസ്ഥാന രഹിതമാണ്. ഏറ്റവും കൂടുതൽ പലിശനിരക്കിലാണ് കിഫ്ബി മസാല ബോണ്ട് ഇറക്കിയത്. ട്രഷറിയിൽ പണമില്ലാതെ വായ്പയെടുക്കുന്ന സർക്കാരിന് വൻ തുക പലിശയായി കൊടുക്കേണ്ടി വരുന്ന എന്തു സാഹചര്യമാണിവിടെയുണ്ടായതെന്ന് വ്യക്തമാക്കണം. മുൻപ് ചെയ്തിട്ടുള്ള കാര്യങ്ങളുടെ ഉപകാര സ്മരണ മൂലമാകാം അധികാരത്തിലെത്തിയപ്പോൾ ലാവ്ലിനെ വീണ്ടും സഹായിക്കാൻ മുഖ്യമന്ത്രിക്ക് പ്രേരണയായതെന്നും ചെന്നിത്തല പറഞ്ഞു. കാനഡയിലെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയാണ് സിഡിപിക്യു. ലാവ്ലിൻ കമ്പനിയുടെ കൂടുതൽ ഷെയർ ഉള്ള കമ്പനിയാണ് ഇത്. ലാവ്ലിന്റെ വൈസ് പ്രസിഡന്റ് തന്നെയാണ് സിഡിപിക്യുവിന്റെ വൈസ് പ്രസിഡന്റ്. കാനഡയിൽനിന്ന് കേരളത്തിലെത്തി മുഖ്യമന്ത്രിയുമായടക്കം ചർച്ച നടത്തിയവരിൽ ലാവ്ലിൻ ഡയറക്ടർ ഉണ്ടായിരുന്നോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. ലാവ്ലിനുമായി ബന്ധമുള്ള ഈ കമ്പനി മസാല ബോണ്ട് വാങ്ങിയതിൽ ഗുരുതമായ അഴിമതിയുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിനെതിരായി പാർട്ടി നിലപാട് എടുക്കുകയും മുതലാളിത്തത്തിന്റെ വക്താവായി പിണറായി വിജയൻ മാറുകയുമാണ്. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും സാമ്പത്തിക നയം ഒന്നായി മാറിയിരിക്കുന്നു. മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ പ്രതിപക്ഷത്തെ കാണിക്കാൻ സർക്കാർ തയ്യാറാകണം. പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് വാദിക്കുന്നവർ മാനസിക രോഗികളാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരുന്നവരെ മാനസിക രോഗികളാക്കുന്നത് അപഹാസ്യമാണ്. മുഖ്യമന്ത്രിയുടെ കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി മറ്റുള്ളവരെ മാനസിക രോഗികളാക്കി ചിത്രീകരിക്കുന്നത്. ആറു മാസത്തിനു ശേഷവും എന്ത് നവകേരളമാണ് സൃഷ്ടിച്ചതെന്നും ചെന്നിത്തല ചോദിച്ചു. Content Highlights:Ramesh chennithala, kifbi bond issue, masala bond
from mathrubhumi.latestnews.rssfeed http://bit.ly/2YZYr8O
via
IFTTT
No comments:
Post a Comment