കോഴിക്കോട്: തൃശ്ശൂർ ജില്ലാ കളക്ടർ അനുപമ ഐഎസ്സിനെതിരേ വർഗ്ഗീയ പരാമർശം നടത്തി ബിജെപി ബൗദ്ധിക സെൽ തലവൻ ടിജി മോഹൻദാസ്. അനുപമ ക്രിസ്ത്യാനിയാണെങ്കിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ നിന്ന് ഈ നിമിഷം രാജിവെക്കണമെന്നും തൃശ്ശൂർ ജില്ലയിൽ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളതെന്നും മോഹൻ ദാസ് ട്വിറ്ററിൽ കുറിച്ചു. തൃശ്ശൂർ ജില്ലാ കളക്ടർ എപ്പോഴും ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ സർക്കാർ പ്രതിനിധിയാണ്. അതിനാൽ തൃശ്ശൂർ ജില്ലയിൽ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളത്. അനുപമ കൃസ്ത്യാനിയാണെങ്കിൽ ഉടനെ മാറ്റേണ്ടതാണ് — mohan das (@mohandastg) April 7, 2019 അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിന് സുരേഷ് ഗോപിക്ക് റിട്ടേണിങ്ങ് ഓഫീസറായ അനുപമ നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെ കളക്ടറെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളും പോസ്റ്റുകളും ഒരു വിഭാഗം ആളുകൾ പ്രചരിപ്പിക്കുകയും ചെയ്തു. അനുപമയുടെ പേരിനൊപ്പം ക്രിസ്ത്യൻ നാമം ചേർത്തുവെച്ചു കൊണ്ടുള്ള വർഗ്ഗീയ കാമ്പയിനിങ് വരെയുണ്ടായി. ഈ കാമ്പയിനിങ്ങിനെ അംഗീകരിക്കുന്ന തരത്തിലുള്ള ട്വീറ്റാണ് ഏറ്റവും ഒടുവിലായി ബിജെപി നേതാവ് ടിജി മോഹൻദാസും ട്വിറ്ററിൽ ഇട്ടത്. അനുപമ കൃസ്ത്യാനിയാണോ? ആണെങ്കിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ നിന്ന് രാജിവെയ്ക്കണം. ഇപ്പോൾ.. ഈ നിമിഷം... — mohan das (@mohandastg) April 7, 2019 content highlights:T G Mohandas communal comment against Anupama IAS collector
from mathrubhumi.latestnews.rssfeed http://bit.ly/2uREeUS
via
IFTTT
No comments:
Post a Comment