ന്യൂഡൽഹി: എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയുംഅഞ്ച് വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകൾഎണ്ണണമെന്ന് സുപ്രീംകോടതി. ഓരോ ലോക്സഭാ മണ്ഡലത്തിലുമുൾപ്പെടുന്നഎല്ലാ നിയമസഭ മണ്ഡലങ്ങളിലും ഇത് നടപ്പാക്കണമെന്നുംസുപ്രീംകോടതി ഉത്തരവിട്ടു. നിലവിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു യന്ത്രത്തിലെ വിവിപാറ്റ് രസീതുകൾഎണ്ണാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ഓരോ നിയമസഭ മണ്ഡലങ്ങളിലെയും 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. എന്നാൽ 50 ശതമാനം സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കുകയാണെങ്കിൽ ഫലപ്രഖ്യാപനംആറു ദിവസംവരെ വൈകുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പല നിയമസഭാ മണ്ഡലങ്ങളിലും നാനൂറിലേറെ പോളിങ് ബൂത്തുകളുണ്ട്. അവിടങ്ങളിലെ സ്ലിപ്പുകൾ എണ്ണാൻ എട്ടോ ഒമ്പതോ ദിവസം വേണ്ടിവന്നേക്കുമെന്നും കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആറുദിവസം കാത്തിരുന്നാലും 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ നിലപാട്. കമ്മിഷൻ പറയുന്നതുപോലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന് ആറുദിവസം ആവശ്യമില്ല. ഓരോ നിയോജകമണ്ഡലത്തിലെയും ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണാൻ ഒരാളെയാണ് നിയോഗിക്കുന്നത്. അമ്പത് ശതമാനം സ്ലിപ്പുകൾ എണ്ണുകയാണെങ്കിലും അതേയാൾ തന്നെ ചെയ്യണമെന്ന സങ്കല്പത്തിലാണ് ശരാശരി ആറു ദിവസം വേണ്ടിവരുമെന്ന് കമ്മിഷൻ പറയുന്നത്. ഓരോ ബൂത്തിലും രണ്ടുപേരെ നിയോഗിച്ചാൽ 2.6 ദിവസംകൊണ്ട് 50 ശതമാനം സ്ലിപ്പുകൾ പരിശോധിക്കാം. ഇനി കമ്മിഷൻ പറയുന്നപോലെ ആറുദിവസം തന്നെയെടുത്താലും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വെച്ചുനോക്കുമ്പോൾ അത് ഗുരുതരമായ കാലതാമസമല്ലെന്നും പ്രതിപക്ഷകക്ഷികൾ പറഞ്ഞിരുന്നു. നിലവിലെ രീതിപ്രകാരം 0.44 ശതമാനം വോട്ടുകളുടെ സ്ലിപ്പുകൾ മാത്രമേ എണ്ണുന്നുള്ളൂവെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെ ആറു ദേശീയ പാർട്ടികളുടെയും 15 പ്രദേശിക പാർട്ടികളുടെയും നേതാക്കളാണ് ഹർജി നൽകിയത്. Content Highlights:supreme court order on vvpat receipt counting
from mathrubhumi.latestnews.rssfeed http://bit.ly/2OVKWmc
via
IFTTT
No comments:
Post a Comment