ന്യുഡല്‍ഹി: ഫെബ്രുവരി 14ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ പുല്‍വാമയിലുണ്ടായ ആക്രമണത്തെ കുറിച്ച് അറിഞ്ഞിരുന്നുവെന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ കമാന്‍ഡര്‍ നിസാര്‍ അഹമ്മദ് തന്ത്രെയ്. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ മുദസ്സീര്‍ ഖാന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. പാകിസ്താനിലെ ജെയ്‌ഷെ നേതൃത്വത്തിന്റെ നിര്‍ദേശത്തില്‍ ഒരു 'ഗംഭീര' ആക്രമണത്തിന് പദ്ധതിയിടുന്നതായി മുദസ്സീര്‍ ഖാന്‍ പറഞ്ഞിരുന്നതായി നിസാര്‍ അഹമ്മദിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യു.എ.ഇയില്‍ ആയിരുന്ന നിസാറിനെ കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യയ്ക്ക് കൈമാറിയത്.
ഫെബ്രുവരി പകുതിയോടെ സുരക്ഷാസേനയ്ക്കു നേരെ സ്‌ഫോടകവസ്തു ഉപയോഗിച്ച് ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നുവെന്ന കാര്യം സോഷ്യല്‍ മീഡിയ ആപ് വഴിയാണ് മുദസ്സീര്‍ ഖാന്‍ അറിയിച്ചതെന്നും നിസാര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ബോംബ് സ്‌ഫോടനത്തിനുള്ള പദ്ധതിയിടാന്‍ താന്‍ സഹായിച്ചുവെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജെയ്‌ഷെയുടെ നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് ആദ്യമായാണ് ഒരു കമാന്‍ഡര്‍ സമ്മതിക്കുന്നത്. മുദസ്സീര്‍ ഖാന്‍ ആണ് ആക്രമണം നടപ്പാക്കിയതെന്നും നിസാര്‍ പറയുന്നു. ഇതുവരെ രഹസ്യാന്വേഷണ ഏജന്‍സികളും ജെയ്‌ഷെയിലെ താഴെക്കിടയിലുള്ള തീവ്രവാദികളും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നത്.
ജെയ്‌ഷെ മുഹമ്മദ് നേതാവ് നൂര്‍ അഹമ്മദ് താന്ത്രെയുടെ സഹോദരനാണ് നിസാര്‍ അഹമ്മദ്. ഫെബ്രുവരി ഒന്നിന് ഇയാള്‍ ഇന്ത്യ വിട്ടിരുന്നു. 2017 ഡിസംബര്‍ 30ന് ലെത്‌പോറയിലെ സി.ആര്‍.പി.എഫ് സംഘത്തിനു നേര്‍ക്ക് നടത്തിയ ആക്രമണത്തിനു ശേഷം കശ്മീര്‍ താഴ്‌വരയിലെ ജെയ്‌ഷെ പ്രവര്‍ത്തകരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
from mangalam.com http://bit.ly/2GewhQt
via IFTTT
No comments:
Post a Comment