ബംഗളുരു: 2004ന് ശേഷം ഒറ്റ മുസ്ലീം എം.പി പോലുമില്ലാതെ കര്‍ണാടക. 2004 മുതല്‍ കര്‍ണാടകയില്‍ നിന്ന് ലോക്‌സഭയിലേക്ക് പോയ 84 എം.പിമാരില്‍ ഇക്ബാല്‍ അഹമ്മബ് സര്‍ദാഗി എന്ന ഒരാള്‍ മാത്രമാണ് മുസ്ലീം പ്രാതിനിധ്യം ഉണ്ടായിരുന്നത്. കല്‍ബുര്‍ഗി എം.പിയായിരുന്നു സര്‍ദാഗി. 2004ന് ശേഷം 2009, 2014 തിരഞ്ഞെടുപ്പുകളില്‍ മുസ്ലീമായ ഒരാള്‍ പോലും കര്‍ണാടകയില്‍ നിന്ന് ലോക്‌സഭയില്‍ എത്തിയിട്ടില്ല.
മണ്ഡല പുനര്‍നിര്‍ണയതത്തിന് ശേഷം മുസ്ലീങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങള്‍ ഇല്ലാതായതും മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടികളുടെ താല്‍പ്പര്യക്കുറവുമാണ് പ്രാധിനിത്യം ഇല്ലാതാകാന്‍ കാരണം. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ജെ.ഡി.എസും 2004നും 2019നും ഇടയ്ക്ക് 11 മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് ആകെ മത്സരിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ആരും തന്നെ ഇല്ല.
ഹിന്ദു വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി ഏകീകരിക്കപ്പെടുമെന്ന ആശങ്കയെ തുടര്‍ന്നാണ് മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകാത്തതെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധന്‍ മുസാഫര്‍ ആസാദി പറഞ്ഞു. വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടിയുടെ അടിസ്ഥാനത്തിലാണ് കാണുന്നത്. എന്നാല്‍ ബി.ജെ.പി രംഗത്തുള്ളപ്പോള്‍ ഹിന്ദു-മുസ്ലീം എന്ന വിവേചനം പ്രകടമാണെന്നും ആസാദി കൂട്ടിച്ചേര്‍ത്തു.
ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന റിസ്‌വാന്‍ അര്‍ഷാദ് മാത്രമാണ് ഏക മുസ്ലീം സ്ഥാനാര്‍ത്ഥി. ബംഗളുരു സെന്‍ട്രലില്‍ നിന്നുമാണ് റിസ്‌വാന്‍ മത്സരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് പൊതുവെ ലോക്‌സഭയില്‍ എത്തുന്ന മുസ്ലീങ്ങളുടെ പ്രാതിനിധ്യം വളരെ കുറവാണ്. 1989ല്‍ ബി.എം മുജാജിഹ് ധര്‍വാഡ് സൗത്തില്‍ നിന്നും സി.കെ ജാഫര്‍ ഷെരീഫ് ബംഗളുരു നോര്‍ത്തില്‍ നിന്നും ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്. 1991ലും 1996ലും 2004ലും ഒരാള്‍ വീതം സഭയില്‍ എത്തി.
from mangalam.com http://bit.ly/2IrT24V
via IFTTT
No comments:
Post a Comment