ഡല്‍ഹി: രാജ്യസേവനം നടത്തുന്നത് ഹിന്ദുവോ മുസ്‌ളീമോ എന്ന് നോക്കിയല്ലെന്നും രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. രാമക്ഷേത്ര നിര്‍മ്മാണം തന്റെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആഗ്രഹിക്കുന്ന കാര്യമാണെന്നും മോഡി പറഞ്ഞു. എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഡി തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്. 2020 ല്‍ രാജ്യത്തെ എല്ലാവരേയും പാര്‍പ്പിട സൗകര്യത്തിലേക്ക് എത്തിക്കുകയാണ് തന്റെ സ്വപ്നമെന്നും പറഞ്ഞു.
മതത്തിന് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരല്ല തന്റേത്. ഹിന്ദുക്കള്‍ക്ക് മാത്രമായോ മുസ്‌ളീങ്ങള്‍ക്ക് മാത്രമായോ ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടേയും പുരോഗതിയാണ് തന്റെ ലക്ഷ്യം. ജമ്മു കാശ്മീരിന്റെ വികസനത്തില്‍ ബിജെപി ഏറെ ശ്രദ്ധ നല്‍കുന്നുണ്ട്. ജമ്മു കാശ്മീരിലെ എല്ലാ വീടുകളും വൈദ്യൂതീകരിച്ചതും ടോയ്‌ലെറ്റ് സംവിധാനം കൊണ്ടുവന്നതും ഈ സര്‍ക്കാരിന്റെ നേട്ടമാണെന്നും പറഞ്ഞു.. അധികാരത്തില്‍ എത്തിയാല്‍ രാജ്യദ്രോഹപരമായ നിയമങ്ങള്‍ റദ്ദ് ചെയ്യുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കി. 1400 നിയമങ്ങളാണ് ഇത് പ്രകാരം റദ്ദാക്കിയത്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചു കാണാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആഗ്രഹിക്കുന്നതാണ്. സുപ്രീംകോടതി വിധി വരുന്നത് കാത്തിരിക്കുകയാണ്. കോണ്‍ ഗ്രസ് പാര്‍ട്ടി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ കപട പ്രകടന പത്രിക എന്നാണ് വിശേഷിപ്പിച്ചത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതാണ് ഈ പ്രകടനപത്രികയെന്നും ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതാണ് ഇതെന്നും പറഞ്ഞു. വിഘടനവാദികളുടെ ഭാഷയാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉപയോഗിച്ചിരിക്കുന്നത്. രാജ്യ സുരക്ഷ്യയ്ക്കായി ഒരു കോട്ടപോലെ താന്‍ നില കൊള്ളുമെന്നും പറഞ്ഞു.
നിയമസംവിധാനത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജനാധിപത്യ രാജ്യത്ത് ആര്‍ക്ക് എവിടെ വേണമെങ്കിലും മത്സരിക്കാന്‍ അവകാശമുണ്ട് എന്ന സൂചനയാണെന്നും പറഞ്ഞു. നീരവ് മോദിയെപ്പോലെയുള്ള തട്ടിപ്പുവീരന്‍മാരെ തുറുങ്കിലടയ്ക്കാന്‍ സാധിച്ചത് അതുകൊണ്ടാണ്. നമോ ചാനല്‍ കാണാന്‍ തനിക്ക് ഇതുവരെ കാണാന്‍ സമയം കിട്ടിയില്ലെന്നും എന്നാല്‍ അഴിമതിക്കൊപ്പം ഒരിക്കലും നില്‍ക്കില്ല എന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഈ ചാനല്‍ വഴി സാധിച്ചുവെന്നും മോഡി പറഞ്ഞു.
from mangalam.com http://bit.ly/2G1QpVC
via IFTTT
No comments:
Post a Comment