ഐ.എഫ്.എസ് ഓഫീസർ എന്ന വ്യാജേന 18 മാസം പോലീസ് എസ്കോർട്ട്: യു.പി സർക്കാരിനെ പറ്റിച്ച ദമ്പതിമാർ പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ഐ.എഫ്.എസ് ഓഫീസർ എന്ന വ്യാജേന 18 മാസം പോലീസ് എസ്കോർട്ട്: യു.പി സർക്കാരിനെ പറ്റിച്ച ദമ്പതിമാർ പിടിയിൽ

നോയിഡ: ഐ.എഫ്.എസ് ഓഫീസർ ചമഞ്ഞ് വി.ഐ.പി.കളായി കഴിഞ്ഞ ദമ്പതികൾ പിടിയിൽ. ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം. സംഭവത്തിൽ ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സോയ ഖാൻ, ഹർഷ് പ്രതാപ് എന്നിവരെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. ഐ.എഫ്.എസ്. ഓഫീസർ ചമഞ്ഞ് വ്യാജരേഖകളുണ്ടാക്കിയാണ് യുവതിയും ഭർത്താവും ചേർന്ന് 18 മാസത്തോളം പോലീസിനെയും സർക്കാർ ഉദ്യോഗസ്ഥരെയും കബളിപ്പിച്ചിരുന്നത്. ഐ.എഫ്.എസ്. ഓഫീസർ, യു.എൻ.എസ്.സി. ഓഫീസർ, അഫ്ഗാനിസ്ഥാനിലെ യു.എസ് നയതന്ത്രജ്ഞ തുടങ്ങിയ വ്യാജരേഖകൾ ഉണ്ടാക്കിയാണ് ഇവർ വി.ഐ.പി പരിഗണനയിൽ കഴിഞ്ഞിരുന്നത്. നോയിഡ, ഗുരുഗ്രാം, മീററ്റ്, ഗാസിയാബാദ്, മൊറാദാബാദ് മുതലായമേഖലകളിലാണ് ഇരുവരും വി.ഐ.പികളായി ഗവൺമെന്റ് ഗൺമാർ,പോലീസ് എസ്കോർട്ട്സ്, തുടങ്ങിയ സേവനങ്ങൾ അനുഭവിച്ചിരുന്നത്. മീററ്റിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടിയിലും ഇരുവരും വി.ഐ.പി.പരിഗണനയിൽ പങ്കെടുത്തിരുന്നു. മാർച്ച് 23ന് പോലീസ് എസ്കോർട്ട് നല്കാൻ വെകിയതിനെ തുടർന്ന് സോയ ഖാൻ നോയിഡ ഗൗതം ബുദ്ധ നഗർ സീനിയർ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണയെ ഫോണിൽ വിളിച്ച് ദേഷ്യപ്പെട്ടിരുന്നു. തുടർന്ന് ഇവരുടെ പ്രവൃത്തിയിൽ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്സിൽ ബിരുദാനന്തരബിരുദം നേടിയ സോയക്ക് സിവിൽ സർവീസ് നേടാനായിരുന്നു ആഗ്രഹം. തുടർന്ന് 2007ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. സിവിൽ സർവീസ് നേടിയാലുള്ള വി.ഐ.പി. പരിഗണനയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് സോയയെ തട്ടിപ്പ് നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതിനായി വ്യാജ ഇമെയിൽ വിലാസത്തിനായി ഡൊമെയ്ൻ പേരുകൾ വാങ്ങിയ സ്വന്തമായി വ്യാജരേഖകൾ ഉണ്ടാക്കി. യുണൈറ്റഡ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ന്യൂക്സിയർ പോളിസിഓഫീസർ, അഫ്ഗാൻ എംബസ്സി കാർഡ് തുടങ്ങി നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകളാണ് സോയ ഉണ്ടാക്കിയിരിക്കുന്നത്. നോയിഡയിലെ ഇവരുടെ വാടക ഫ്ളാറ്റിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ നീല ബീക്കണുകളുള്ളരണ്ട് ആഡംബര കാറുകൾ, ലാപ്പ്ടോപ്പ്, മൊബൈൽ ഫോണുകൾ, വയർലെസ് സെറ്റുകൾ, വ്യാജ തോക്കുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. Content Highlights:Woman poses as IFS officer, enjoys VIP security for 18 months


from mathrubhumi.latestnews.rssfeed http://bit.ly/2UiuWAJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages