റായ്പുർ: ഛത്തീസ്ഗഡിലെ ധംതരി ജില്ലയിൽ സിആർപിഎഫും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു.മറ്റൊരു ജവാന് പരിക്കേറ്റു.ഭോപ്പാൽ സ്വദേശി ഹരീഷ് ചന്ദ്രപാൽ (44) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാൻ സുധീർ കുമാറിന്റെ സ്ഥിതി ഗുരുതരമല്ല. വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോവാദികൾക്കും ഏറ്റുമുട്ടലിൽ വെടിയേറ്റതായി മാവോവാദി വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന ഡിജിപി സുന്ദർരാജ് പി അറിയിച്ചു. സംഘത്തിലുള്ളവരുടെ മൃതദേഹം കൊണ്ടുപോകുന്ന പതിവ് മാവോവാദികൾക്കുള്ളതിനാൽ മൃതശരീരമൊന്നും ലഭിച്ചില്ലെന്നും അതിനാൽ അവരിൽ എത്ര പേർ ഏറ്റുമുട്ടലിൽ മരിച്ചുവെന്ന കണക്ക് ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസംകങ്കർ മേഖലയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ നാലു സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിആർപിഎഫും ജില്ലാപോലീസും സംയുക്തമായാണ് മാവോവാദി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകിയത്. സംഭവത്തെതുടർന്ന് മേഖലയിൽ ശക്തമായ തിരച്ചിൽ ആരംഭിച്ചു. സംസ്ഥാന ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ ജവാന്മാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്കായിഅടിയന്തര ചികിൽസാസഹായം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. Content Highlights: CRPF Jawan Dies, Another Injured In Chhattisgarh Maoist Encounter
from mathrubhumi.latestnews.rssfeed http://bit.ly/2UgAhZl
via
IFTTT
No comments:
Post a Comment