തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ അധ്യാപക - അനധ്യാപക നിയമനത്തിന് യു.ജി.സി. മാനദണ്ഡം നിർബന്ധമാകാൻ ഒരുങ്ങി സർക്കാർ. മതിയായ യോഗ്യതകൾ ഇല്ലാത്തവർ സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്നതും പരീക്ഷാ മൂല്യനിർണയം നടത്തുന്നതും ഉന്നത വിദ്യാഭ്യാസത്തിന്റ ഗുണനിലവാരത്തെ ബാധിക്കുന്നു എന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ കമ്മിഷന്റെ നടപടി. ഇതിനായി സ്വാശ്രയ കോളേജുകളെക്കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ സർവകലാശാലകളുടെ നിയമം ഭേദഗതി ചെയ്യും. അടുത്ത അധ്യയനവർഷത്തോടെ നിയമ ഭേദഗതി നടപ്പിലാക്കും. ഇതോടെ സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്കും യു.ജി.സി. നെറ്റ് നിർബന്ധമാകും. നിയമം നിലവിൽ വരുമ്പോൾ നിലവിലെ അധ്യാപകർക്ക് യോഗ്യത നേടുന്നതിനുള്ള ആവശ്യമായ സമയം നൽകും. അധ്യാപകരുടെ രേഖകൾ അതത് സർവകലാശാലകളിൽ സൂക്ഷിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽപറഞ്ഞു. 20 വർഷത്തിലധികമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ആയിരത്തിലധികം സ്വാശ്രയ കോളേജുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരുനിയമം നിലവിലില്ല. സ്വാശ്രയ കോളേജുകളിലെ അധ്യാപക- അനധ്യാപകരുടെ സേവനം, വേതനം, യോഗ്യത, അവധി എന്നിവയെക്കുറിച്ച് കൃത്യമായി നിയമത്തിൽ വ്യവസ്ഥകൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിൽ അധ്യാപകരെ നിയമിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിലവിലില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട വിഭാഗങ്ങളുമായി നിയമനിർമാണത്തിനായി ചർച്ച നടത്തിവരികയാണ്. സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളുടെ പേരിനുമുന്നിൽ ഗവ. എന്നുകൂടി ചേർത്ത് ഗവ. എയ്ഡഡ് കോളേജ് എന്നാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശവും ഉടൻ നടപ്പിലാവുമെന്നും ജലീൽ പറഞ്ഞു. Copnntent Highlights:Govt to make UGC norms compulsory for the appointment of academic staffs
from mathrubhumi.latestnews.rssfeed http://bit.ly/2VpvIIm
via
IFTTT
No comments:
Post a Comment