തൃശ്ശൂർ: ഒന്നുകിൽ സ്നേഹം,അല്ലെങ്കിൽ കോപം. ഇതിന്റെ ഒടുക്കം മരണക്കളിയിലെത്തുമ്പോൾ ഇരകളാകുന്നത് പെൺജന്മങ്ങൾ. തീകൊളുത്തിക്കൊലയെന്ന പ്രാകൃത പ്രതികാരം കേരളത്തിൽ അസാധാരണമല്ലാതായിരിക്കുന്നു. പ്രണയം നിരസിച്ചാൽ കൊല്ലുകയെന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. തൃശ്ശൂരിൽ വ്യാഴാഴ്ച നടന്നതടക്കം അടുത്ത കാലത്ത് പുരുഷന്മാർ തീ കൊളുത്തിക്കൊന്നത് അഞ്ച് സ്ത്രീകളെ. ഒരു പെൺകുട്ടി കാമ്പസിലും മറ്റൊരു പെൺകുട്ടി വീട്ടിലും കുത്തേറ്റും മരിച്ചു. പത്ത് പെൺകുട്ടികൾ വിവിധ തരത്തിലുള്ള ഗുരുതര ആക്രമണങ്ങൾക്ക് വിധേയരായി. പ്രണയാഭ്യർഥന നിരസിച്ചെന്ന കാരണത്തിന് തിരുവല്ലയിൽ പെൺകുട്ടിയെ കഴുത്തിൽ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീവെച്ചത് മാർച്ച് 12-നാണ്. തിരുവല്ലയിലെ റോഡിൽ പട്ടാപ്പകൽ നടന്ന സംഭവത്തിൽ പെൺകുട്ടി എട്ടാംനാൾ മരിച്ചു. തൃശ്ശൂരിൽ വ്യാഴാഴ്ചയും സമാനമായ സംഭവമാണ് ഉണ്ടായത്. പെൺകുട്ടി വീട്ടിലായിരുന്നെന്ന് മാത്രം. മുൻ പരിചയവും അടുപ്പവുമുള്ള യുവാവാണ് വീട്ടിലെത്തി കഴുത്തിൽ കുത്തിയ േശഷം പെട്രോളൊഴിച്ച് തീവെച്ചു കൊന്നത്. കോട്ടയത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ സീനിയർ വിദ്യാർഥി കാമ്പസിൽ ചേർത്തുപിടിച്ച് പെട്രോളൊഴിച്ച് തീകൊളുത്തിയത് 2017 ഫെബ്രുവരി രണ്ടിന്. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. പാരാമെഡിക്കൽ വിദ്യാർഥികളാണ് മരിച്ചവർ. തിരൂരിൽ 15-കാരിയെ ബംഗാളി യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നത് സെപ്റ്റംബർ 29-ന്. പ്രണയം നിരസിച്ചതായിരുന്നു കാരണമെന്നാണ് 25-കാരനായ പ്രതിയുടെ മൊഴി. പത്തനംതിട്ടയിലെ കടമ്മനിട്ടയിൽ പ്രണയം നിരസിച്ച 17-കാരിയെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീവച്ചത് 2017 ജൂലായ് 14-ന്. പെൺകുട്ടി 22-ന് മരിച്ചു. പിണക്കത്തിലായ ഭാര്യയെ യുവാവ് നടുറോഡിൽ നൂറുകണക്കിനു പേരുടെ മുന്നിൽ പെട്രോളൊഴിച്ച് തീവെച്ചുകൊന്നത് 2018 ഏപ്രിൽ 30-ന്. തൃശ്ശൂർ ചെങ്ങാലൂരിലായിരുന്നു സംഭവം. പ്രണയാഭ്യർഥന നിരസിച്ചതിനാൽ കോളേജിലെത്തി വിദ്യാർഥിനിയെ കുത്തിക്കൊന്ന സംഭ വം കാസർകോട് സുള്യയിൽ നടന്നത് 2018 ഫിബ്രവരി 23-ന്. പ്രണയാഭ്യർഥന നിഷേധിച്ച െപൺകുട്ടിയെ തൃപ്പൂണിത്തുറ ഉദയംപേരൂരിൽ വെട്ടിവീഴ്ത്തിയത് അടുത്ത കാലത്ത്. പെൺകുട്ടിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിച്ചത് തൃശ്ശൂർ മാളയിൽ. പെൺകുട്ടിയെ അടക്കം വീട്ടിൽ പൂട്ടിയിട്ട് തീവെച്ചത് തൃശ്ശൂർ പുന്നയൂർക്കുളത്താണ്. യുവതി നടന്നുപോകവേ കഴുത്തിൽ കുത്തിയ സംഭവം കുന്നംകുളത്തുണ്ടായി. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ ക്രൂരമായി മർദിച്ചത് തിരുവനന്തപുരത്താണ്. content highlights:crime against women,kerala,petrol attack
from mathrubhumi.latestnews.rssfeed http://bit.ly/2TWV5Qk
via
IFTTT
No comments:
Post a Comment