മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 112 പോയന്റ് ഉയർന്ന് 38797ലും നിഫ്റ്റി 36പോയന്റ് നേട്ടത്തിൽ 11634ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 544 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 199 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഐടി, വാഹനം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. യെസ് ബാങ്ക്, സിപ്ല, ടൈറ്റാൻ, എംആന്റ്എം, ഹീറോമോട്ടോർകോർപ്, വേദാന്ത, സീ എന്റർടെയ്ൻമെന്റ്, സൺ ഫാർമ, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. അദാനി പോർട്സ്, ബ്രിട്ടാനിയ, കോൾ ഇന്ത്യ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2YZhQXM
via
IFTTT
No comments:
Post a Comment