ന്യൂഡൽഹി:അന്തരിച്ച കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ.ഡി തിവാരിയുടെ മകൻ രോഹിത് ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ അപൂർവ ശുക്ല അറസ്റ്റിൽ. രോഹിതിന്റെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യ അറസ്റ്റിലാകുന്നത്.ഏപ്രിൽ 16നാണ്രോഹിതിനെമരിച്ച നിലയിൽഭാര്യഡൽഹി സാകേത് മാക്സ് ആശുപത്രിയിൽഎത്തിച്ചത്. ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ അസ്വോഭാവികമരണമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊന്നതാകാമെന്ന നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്തി. പുറത്തുനിന്നൊരാൾ ബലമായി അകത്തു കടന്നതിന്റെ ലക്ഷണങ്ങൾ അന്വേഷണത്തിൽ കണ്ടെത്താനായില്ല. വീടിനകത്തുള്ള ഒരാളുടെ സാനിധ്യം കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് അപൂർവയെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചത്.മകനും ഭാര്യയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന്രോഹിതിന്റെ അമ്മ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. അറസ്റ്റിന് മുമ്പ് അപൂർവയെ 8 മണിക്കൂറോളം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇവരുടെ രണ്ട് വീട്ടുജോലിക്കാരെയും കസ്റ്റഡിയിൽ എടുത്തിരുന്നു.രോഹിതിനെ കാണുമ്പോൾ മുക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നുവെന്ന് വീട്ടുജോലിക്കാരനായ ബോലു മണ്ഡൽ മൊഴി നൽകിയിട്ടുണ്ട്. Content Highlight: Rohit Shekhars wife Apoorva arrested for his murder
from mathrubhumi.latestnews.rssfeed http://bit.ly/2vit243
via
IFTTT
No comments:
Post a Comment