ശ്രീലങ്ക സ്ഫോടനത്തിന് 2 മണിക്കൂർ മുമ്പ് ചാവേറിന്റെ പേരടക്കം ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

ശ്രീലങ്ക സ്ഫോടനത്തിന് 2 മണിക്കൂർ മുമ്പ് ചാവേറിന്റെ പേരടക്കം ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു

കൊളംബോ: ശ്രീലങ്കയിൽ തീവ്രവാദികൾ സ്ഫോടനങ്ങൾ നടത്തിയേക്കാമെന്ന് ഇന്ത്യ മൂന്നു തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നൽകിയതെന്നുംറിപ്പോർട്ട്. ഈ മുന്നറിയിപ്പിൽ നടപടി സ്വീകരിക്കാതിരുന്നതുമൂലമാണ് ആക്രമണം തടയാൻ സാധിക്കാതെവന്നതെന്ന് ശ്രീലങ്കൻ അധികൃതർ തന്നെ സമ്മതിച്ചിട്ടുണ്ട്. കൊളംബോയിൽ ആദ്യ സ്ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നൽകിയത്. ക്രിസ്ത്യൻ പള്ളികൾ അടക്കമുള്ള സ്ഥലങ്ങളിൽ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. ഇക്കാര്യം ശ്രീലങ്കൻ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ നാല്, ഏപ്രിൽ 20 എന്നീ ദിവസങ്ങളിലും ശ്രീലങ്കയ്ക്ക് സമാനമായ മുന്നറിയിപ്പുകൾ നൽകിയിരുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. സ്ഫോടനം നടത്താൻ പദ്ധതിയിട്ട ചാവേറിന്റേ പേരടക്കമാണ് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്. ഒരു ഐ.എസ്.ഐ ഭീകരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് ഈ വിവരങ്ങൾ ലഭിച്ചത്. ഇന്ത്യ നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്ത് വേണ്ട സമയത്ത് നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയതായി ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേൽത്തട്ടിൽ മാത്രമാണ് മുന്നറിയിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്നും അത് കൈമാറുന്നതിലും നടപടി സ്വീകരിക്കുന്നതിലും പിശക് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, ചാവേറാക്രമണമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് അവഗണിക്കപ്പെട്ടത് സംബന്ധിച്ച് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും തമ്മിൽ വാക്പോരുണ്ടായി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നൽകിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയെയോ കാബിനറ്റ് അംഗങ്ങളെയോ അറിയിച്ചില്ലെന്ന് വിക്രമസിംഗെ പക്ഷം ആരോപിച്ചു. വിക്രമസിംഗെയുമായി രാഷ്ട്രീയഭിന്നതകളുള്ളതിനാലാണ് സിരിസേന റിപ്പോർട്ട് തങ്ങൾക്ക് കൈമാറാത്തതെന്ന് ആരോഗ്യമന്ത്രിയും സർക്കാർ വക്താവുമായ രജിത സേനരത്നെ ചൊവ്വാഴ്ച ആരോപിച്ചു. എന്നാൽ, മുന്നറിയിപ്പ് സംബന്ധിച്ച് സിരിസേനയ്ക്ക് അറിവുണ്ടായിരുന്നോ എന്നകാര്യം വ്യക്തമല്ല. തങ്ങൾക്കുലഭിച്ച വിവരമനുസരിച്ച് മുന്നറിയിപ്പ് പോലീസിനും മറ്റ് സുരക്ഷാ ഏജൻസികൾക്കും കൈമാറിയിരുന്നുവെന്ന് സിരിസേനയുടെ മുതിർന്ന സുരക്ഷാ ഉപദേശകൻ ഷിരാൽ ലഖ്തിലക പറഞ്ഞു. Content Highlights:India Warned Sri Lanka, Suicide Attacks, Indian intelligence


from mathrubhumi.latestnews.rssfeed http://bit.ly/2W7RssY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages