കോഴിക്കോട്: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജനങ്ങൾ ആവേശത്തോടെ വോട്ടു ചെയ്യാനെത്തിയ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ജില്ലകളിൽ കനത്ത പോളിങ്. കോഴിക്കോട്, വടകര, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 80 ശതമാനത്തിലേറെ പേർ വോട്ടു ചെയ്യാനെത്തി. ഏറ്റവും കൂടുതൽ പോളിങ് നടന്ന മണ്ഡലം കണ്ണൂരാണ്. 83.05 ശതമാനമാണ് ഇവിടത്തെ പോളിങ് നില. തിരുവനന്തരപുരത്താണ് ഏറ്റവും കുറവ്- 73.45 ശതമാനം.തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം ഇത്തവണ 77.68 ശതമാനമാണ് പോളിങ്. കഴിഞ്ഞ വർഷത്തേക്കാൾ (74.02%) 3.66 ശതമാനം പേരാണ് വോട്ടുചെയ്യാനെത്തിയത്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്ത മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് ഇത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം 1989 ൽ നടന്ന ഒമ്പതാമത് ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് -79.30. അടിയന്തിരാവസ്ഥക്കു ശേഷം 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ 79.20 ശതമാനം പേരാണ് വോട്ടു ചെയ്തത്. പത്തനംതിട്ടയിലാണ് പോളിങ് ശതമാനത്തിൽ ഏറ്റവും വർധനയുണ്ടായത്. 8.18 ശതമാനം അധികം പേരാണ് ഇത്തവണ അവിടെ വോട്ടു ചെയ്യാനെത്തിയത്. തൊട്ടുപിന്നിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടാണ്- 7.03 ശതമാനം.ശശി തരൂരുംകുമ്മനം രാജശേഖരനുംസി.ദിവാകരനും മത്സരിക്കുന്ന തിരുവനന്തപുരത്ത് 4.76 ശതമാനം പേർ അധികമായെത്തി. പി.ജയരാജനും കെ.മുരളീധനും തമ്മിൽ കടുത്ത മത്സരം കാഴ്ചവെച്ച വടകരയിലാണ് വോട്ടിങ് ശതമാന വർധനയിൽ ഏറ്റവും പിന്നാക്കം പോയത്. 2014 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 0.87 ശതമാനം പേർ മാത്രമേ ഇത്തവണ ഇവിടെകൂടുതൽ വോട്ടു ചെയ്യാനെത്തിയുള്ളൂ.ആലപ്പുഴ, പൊന്നാന്നി, കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനത്തിൽ താഴെ പേർ മാത്രമേ പോളിങ് ബൂത്തിലെത്തിയുള്ളൂ. 2014 2019 74.02% 77.68% ആലപ്പുഴയുംചാലക്കുടിയുംആലത്തൂരുമടക്കം എട്ട് മണ്ഡലങ്ങളിൽ പോളിങ് എൺപത് ശതമാനം കടന്നു. മണ്ഡലങ്ങൾ 2019 2014 കൂടിയത് തിരുവനന്തപുരം 73.45% 68.69% 4.76% ആറ്റിങ്ങൽ 74.23% 68.77% 5.46% കൊല്ലം 74.36% 72.12% 2.24% മാവേലിക്കര 74.09% 71.35% 2.74% പത്തനംതിട്ട 74.19% 66.01% 8.18% ആലപ്പുഴ 80.09% 78.78% 1.31% കോട്ടയം 75.29% 71.70% 3.59% ഇടുക്കി 76.26% 70.66% 5.6% എറണാകുളം 77.54% 73.56% 3.98% ചാലക്കുടി 80.44% 76.94% 3.5% തൃശൂർ 77.86% 72.15% 5.71% പാലക്കാട് 77.67% 75.39% 2.28% ആലത്തൂർ 80.33% 76.45% 3.88% പൊന്നാന്നി 74.96% 73.83% 1.13% മലപ്പുറം 75.43% 71.27% 4.16% കോഴിക്കോട് 81.47% 79.80% 1.67% വടകര 82.48% 81.61% 0.87% വയനാട് 80.31% 73.28% 7.03% കണ്ണൂർ 83.05% 81.32% 1.73% കാസർഗോഡ് 80.57% 78.49% 2.08% content highlights:poll percentage in Lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2GGX8ox
via
IFTTT
No comments:
Post a Comment