ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ബോളിവുഡ് സൂപ്പർസ്റ്റാർ സണ്ണി ഡിയോളിനെ യുവനടനെന്നും തീപ്പൊരി താരമെന്നുമാണ് കേന്ദ്ര പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ വിശേഷിപ്പിച്ചത്. എന്നാൽ കേന്ദ്രമന്ത്രിയുടെ പ്രശംസ കുറച്ച് കടന്ന കൈയല്ലേയെന്ന അഭിപ്രായവുമായി നിരവധി പേർ രംഗത്തെത്തി. സണ്ണി ഡിയോൾ സൂപ്പർതാരമാണെന്ന് അംഗീകരിക്കുന്നുവെങ്കിലും നിർമലാ സീതാരാമനെക്കാൾ മൂന്ന് വയസ് കൂടുതൽ പ്രായമുണ്ടെന്ന കാര്യം മറക്കരുത് എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം. Young artist?He is older to you! — Preesha Nath (@eagleeyes3112) 23 April 2019 Young 🤣🤣🤣🤣🤣 — Zaid burny🇮🇳 (@drZaidburny) 23 April 2019 1997 ൽ ഇറങ്ങിയ ബോർഡർ എന്ന സിനിമയിൽ സണ്ണി ഡിയോൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും ദേശീയതയുടേയും ദേശസ്നേഹത്തിന്റേയും ഉജ്വലമായ പതിപ്പായിരുന്നു ആ സിനിമയെന്നും നിർമലാ സീതാരാമൻ പറഞ്ഞു. 1971 ലെ ഇന്ത്യാ-പാക് യുദ്ധം പ്രമേയമാക്കി നിർമിച്ച ചിത്രമായിരുന്നു ബോർഡർ. സണ്ണി ഡിയോളിനെ ബി.ജെ.പിയിൽ ചേർക്കുന്ന ചടങ്ങിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം. സണ്ണി ഡിയോൾ പഞ്ചാബിലെ ഗുർദാസ്പുരിൽ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന് സൂചനയുണ്ട്. മെയ് 19 നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിർമലാ സീതാരാമനെ കൂടാതെ കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയലും താരത്തെ പ്രശംസിച്ചു. സണ്ണി ഡിയോളിന്റെ സിനിമകൾ യുവജനങ്ങൾക്ക് പ്രചോദനമായി എന്നാണ് ഗോയലിന്റെ അഭിപ്രായം. സണ്ണിയുടെ പ്രകടനം ഹൃദയത്തിന്റെ ഉള്ളിൽ നിന്നായത് കൊണ്ട് അത് വെറും അഭിനയമായി തള്ളിക്കളയാനാവില്ലെന്ന് ഗോയൽ കൂട്ടിച്ചേർത്തു. പിതാവ് ധർമേന്ദ്രയ്ക്കും രണ്ടാനമ്മയായ ഹേമമാലിനിയ്ക്കും ശേഷം ബിജെപിയിലേക്കെത്തുന്ന കുടുംബത്തിലെ മൂന്നാമത്തെയാളാണ് സണ്ണി ഡിയോൾ. ഹേമമാലിനി ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന്മത്സരിക്കുന്നുണ്ട്. Content Highlights: Nirmala Sitharaman Calls Sunny Deol Young Actor.Twitter ROFLs
from mathrubhumi.latestnews.rssfeed http://bit.ly/2W0wewJ
via
IFTTT
No comments:
Post a Comment