ലണ്ടൻ: ഉറങ്ങുകയായിരുന്ന യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ കൗണ്ടി ക്രിക്കറ്റ് ടീം വോസ്റ്റഷെയറിന്റെ ഓസ്ട്രേലിയൻ താരം അലെക്സ് ഹെപ്ബേൺ കുറ്റം സമ്മതിച്ചു. ഇംഗ്ലണ്ടിലെ വോസെസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന വിചാരണക്കിടെയാണ് അലെക്സ് ഹെപ്ബേൺ കുറ്റം ഏറ്റുപറഞ്ഞത്. സീറ്റിൽ ഇരുന്ന് മുഖം കൈ കൊണ്ട് മറച്ച് കരച്ചിൽ നിയന്ത്രിക്കാനാകാതെ ആയിരുന്നു ഹെപ്ബേണിന്റെ കുറ്റസമ്മതം. 2017 ഏപ്രിൽ ഒന്നിനാണ് കേസിനാസ്പ്ദമായ സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരനായ താരം ഫ്ളാറ്റിൽ ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഇംഗ്ലണ്ട് ലയൺസിന്റെ താരവും അലെക്സിന്റെ മുൻ സഹതാരവുമായ ജോ ക്ലാർക്കുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം ഫ്ളാറ്റിൽ ഉറങ്ങുകയായിരുന്നു യുവതി. അതിനിടയിൽ അവിടേക്ക് വന്ന അലെക്സ് ഹെപ്ബേൺ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി തന്റെ പരാതിയിൽ പറയുന്നു. ഒരു നൈറ്റ് ക്ലബ്ബിൽ വെച്ചാണ് യുവതി അലെക്സിന്റെ സഹതാരമായിരുന്ന ജോ ക്ലർക്കിനെ പരിചയപ്പെടുന്നത്. വോസ്റ്റഷെയറിലെ ഫ്ളാറ്റിൽ വെച്ച് ജോ ക്ലർക്ക് യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു. ഇത് യുവതിയുടെ സമ്മതത്തോടെയായിരുന്നു. പിന്നീട് ഉറങ്ങിയെഴുന്നേറ്റപ്പോൾ അലെക്സ് ഹെപ്ബേൺ തന്നെ പീഡിപ്പിച്ചതായി മനസ്സിലായെന്നും ക്ലർക്ക് ടോയ്ല്റ്റിൽ പോയ സമയത്തായിരുന്നു ഇതെന്നും യുവതി പരാതിയിൽ പറയുന്നു. ഫ്ളാറ്റിൽ നിന്ന് ഇറങ്ങിയോടിയ യുവതിയെ ചില വഴിയാത്രക്കാരാണ് കണ്ടെത്തിയത്. വഴിയരികിൽ നിന്ന് കരയുകയായിരുന്നു യുവതി. Content Highlights: Cricketer Alex Hepburn guilty of raping a sleeping woman
from mathrubhumi.latestnews.rssfeed http://bit.ly/2Iickds
via
IFTTT
No comments:
Post a Comment