ഭോപ്പാൽ: ഒരാഴ്ചയോളം ഷേവ് ചെയ്യാതിരിക്കുന്നതും കുളിക്കാതിരിക്കുന്നതും പതിവാക്കിയ ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഇരുപത്തിമൂന്നുകാരിയായ യുവതി കോടതിയെ സമീപിച്ചു. യുവതിയും ഇരുപത്തഞ്ചുകാരനായ ഭർത്താവും ഉഭയസമ്മതപ്രകാരമാണ് വിവാഹമോചന ഹർജി സമർപിച്ചത്. ഒരു കൊല്ലം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇരു സമുദായങ്ങളിൽപ്പെട്ടവരാണ് ഇവർ. ഭർത്താവ് ഏഴെട്ട് ദിവസം തുടർച്ചയായി കുളിക്കാതിരിക്കുമെന്നും കുളിക്കാനാവശ്യപ്പെട്ടാൽ സുഗന്ധദ്രവ്യം പൂശി ശരീരത്തിന്റെ ദുർഗന്ധം കുറയ്ക്കാറാണ് പതിവെന്നും യുവതി ഹർജിയിൽ പറയുന്നു. ഇവർക്ക് കുട്ടികളില്ല. സിന്ധി സമുദായക്കാരനായ യുവാവിന് സ്വസമുദായത്തിൽ നിന്ന് വധുവിനെ കിട്ടാത്തതു കൊണ്ടാണ് ബ്രാഹ്മണ യുവതിയെ വിവാഹം കഴിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. വിവാഹബന്ധം വേർപെടുത്താതിരിക്കാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും യുവതി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് കൗൺസിലർ അറിയിച്ചു. ആറ് മാസക്കാലത്തേക്ക് വേർപിരിഞ്ഞ് ജീവിക്കാൻ കോടതി ഇവർക്ക് നിർദേശം നൽകി. അതിന് ശേഷം വിവാഹ മോചനം അനുവദിക്കുമെന്ന് കോടതി വ്യക്തമാക്കി. Content Highlights: Husband doesnt shave, bathe; MP woman files for divorce
from mathrubhumi.latestnews.rssfeed http://bit.ly/2GliKXb
via
IFTTT
No comments:
Post a Comment