തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടംമുതൽ പ്രചാരണത്തിൽ 'ന്യായ'ത്തിന് പ്രത്യേക ഊന്നൽനൽകാൻ കോൺഗ്രസ് തീരുമാനം. കോൺഗ്രസിന്റെ പ്രധാന വാഗ്ദാനമായ കുറഞ്ഞ വരുമാനപദ്ധതിക്ക്('ന്യായ്'-ന്യൂനതം ആയ് യോജന) പുറമേ പൊതുജനത്തിന് നീതിനൽകുന്ന ആശയത്തിൽക്കൂടി ശ്രദ്ധയൂന്നാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി, ഏപ്രിൽ 23-ന് മൂന്നാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേരിൽ 1.2 കോടി വോട്ടർമാർക്ക് കത്തയക്കും. ബാക്കിയുള്ള നാലുഘട്ടങ്ങളിലും സമാനരീതിയിൽ കത്തയക്കുന്നത് തുടരും. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയും സമാനരീതിയിൽ വ്യക്തിഗത കത്തുകൾ അയച്ചുതുടങ്ങുമെന്ന് കോൺഗ്രസ്വൃത്തങ്ങൾ പറഞ്ഞു. ബുധനാഴ്ച ചേർന്ന കോൺഗ്രസ് പ്രചാരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബുധനാഴ്ചതന്നെ 19 ലക്ഷം പേർക്ക് രാഹുലിന്റെ സന്ദേശത്തിന്റെ ലിങ്കുകൾ മൊബൈലിലേക്ക് അയച്ചു. ആദ്യമണിക്കൂറിൽത്തന്നെ അഞ്ചുലക്ഷത്തോളം പേർ ഇത് ഡൗൺലോഡ് ചെയ്തു. രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച ട്വിറ്റർ വഴിയുള്ള സന്ദേശത്തിലും രാഹുൽ ഈ പ്രചാരണത്തിലാണ് ഊന്നിയത്. ജോലിയില്ലാത്ത യുവാക്കൾക്ക്, കഷ്ടപ്പെടുന്ന കർഷകർക്ക്, നോട്ടുനിരോധനത്തിലൂടെ ബിസിനസ് തകർന്ന ചെറുകിട കച്ചവടക്കാർക്ക്, ജാതിയുടെയും മതത്തിന്റെയും പേരിൽ പീഡനം അനുഭവിക്കുന്നവർക്ക് ന്യായം എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വോട്ട് ന്യായ്, വോട്ട് കോൺഗ്രസ് എന്ന ഹാഷ് ടാഗോടെയാണിത്. Content Highlights:Congress Election Campaign based on NYAY
from mathrubhumi.latestnews.rssfeed http://bit.ly/2UKed9B
via
IFTTT
No comments:
Post a Comment