ചെന്നൈ: അന്തേവാസികളുടെ പൗരാവകാശം ഉറപ്പുവരുത്തി ചെന്നൈയിലെ കിൽപ്പോക്ക് മാനസികാരോഗ്യകേന്ദ്രം രാജ്യത്തിന് മാതൃകയായി. ഇവിടെ ചികിത്സയിലുള്ള 159 പേർ വ്യാഴാഴ്ച വോട്ടുരേഖപ്പെടുത്തി തിരഞ്ഞെടുപ്പുചരിത്രത്തിൽ ഇടംപിടിച്ചു. തിരഞ്ഞെടുപ്പു കമ്മിഷനും സന്നദ്ധസംഘടനയായ ഡിസെബിലിറ്റി റൈറ്റ്സ് അലയൻസുംചേർന്ന് ആശുപത്രിവളപ്പിനുള്ളിൽ പ്രത്യേക പോളിങ് ബൂത്ത് സജ്ജീകരിക്കുകയായിരുന്നു. പോലീസിന്റെ അകമ്പടിയിൽ നഴ്സുമാർക്കൊപ്പമാണ് സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെയുള്ളവർ ബൂത്തിലെത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികൾക്കു വോട്ടുരേഖപ്പെടുത്താൻ പ്രത്യേക സൗകര്യമൊരുക്കുന്നത് രാജ്യത്താദ്യമാണ്. ഇവരുടെ മാനസികാരോഗ്യനില പരിശോധിച്ച് ഡോക്ടർമാർ നൽകിയ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സമ്മതിദാനത്തിന് അനുമതി ലഭിച്ചത്. വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചതിൽ അന്തേവാസികൾ ഏറെ സന്തോഷം പ്രകടിപ്പിച്ചതായി മാനസികാരോഗ്യകേന്ദ്രം ഡയറക്ടർ ഡോ. പി. പൂർണചന്ദ്രിക പറഞ്ഞു. ചികിത്സയിലുള്ള പലർക്കും തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നില്ല. അധികൃതർ തിരഞ്ഞെടുപ്പു കമ്മിഷന് നിവേദനം സമർപ്പിച്ചതിനെത്തുടർന്ന് ആശുപത്രിവിലാസത്തിൽ തിരിച്ചറിയൽ കാർഡുകൾ ലഭിച്ചു. പലരും ആദ്യമായാണ് വോട്ടുരേഖപ്പെടുത്തുന്നത്. വോട്ടുചെയ്യേണ്ട രീതിയെക്കുറിച്ചും മറ്റും നേരത്തേ ബോധവത്കരണവും നടത്തിയിരുന്നു. കിൽപ്പോക്ക് മാനസികാരോഗ്യകേന്ദ്രം ചെന്നൈ സെൻട്രൽ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. Content Highlights:Mental Health Institute inmates caste their vote in Chennai
from mathrubhumi.latestnews.rssfeed http://bit.ly/2Pf29ac
via
IFTTT
No comments:
Post a Comment