മോദിയുടെ ശബരിമല പരാമർശം: റിപ്പോർട്ട് തേടിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

മോദിയുടെ ശബരിമല പരാമർശം: റിപ്പോർട്ട് തേടിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബരിമല പരാമർശത്തിൽ റിപ്പോർട്ട് തേടിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. തമിഴ്നാട് തേനിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് അധികൃതരോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. രാഹുൽഗാന്ധിയുടെ ചൗക്കീദാർ കള്ളനാണെന്ന പ്രയോഗത്തിൽ റിപ്പോർട്ട് പരിശോധിച്ചുവരുകയാണെന്നും ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ ചന്ദ്രഭൂഷൺ കുമാർ മാധ്യമങ്ങളെ അറിയിച്ചു. ഇടതും മുസ്ലിംലീഗും ശബരിമല വിഷയത്തിൽ അപകടകരമായ കളികളിക്കുകയാണെന്നും വിശ്വാസത്തിന്റെ വേരുകളിലാണ് അവർ ആക്രമണം നടത്തുന്നതെന്നുമായിരുന്നു പരാമർശം. സി.പി.എം. ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ചൗക്കീദാർ കള്ളനാണെന്ന രാഹുലിന്റെ പ്രയോഗത്തിനെതിരേ ബി.ജെ.പി.യാണ് പരാതി നൽകിയത്. ബാലാകോട്ട് വ്യോമാക്രമണം, പുൽവാമ ഭീകരാക്രമണം എന്നിവയെക്കുറിച്ചുള്ള മോദിയുടെ പരാമർശത്തിൽ എന്താണ് നടപടിയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, മഹാരാഷ്ട്രയിലെ ലാത്തൂർ ഭരണകൂടം ആദ്യം പ്രസംഗത്തിന്റെ ഒരു പാരഗ്രാഫ് മാത്രമാണ് അയച്ചുതന്നതെന്നും പിന്നീട് ലഭിച്ച പൂർണരൂപം പരിശോധിച്ചുവരുകയാണെന്നും ചന്ദ്രഭൂഷൺ വ്യക്തമാക്കി. Content Highlights:Modi Sabarimala Election Speech, EC Seeks reports


from mathrubhumi.latestnews.rssfeed http://bit.ly/2vclOi7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages