ന്യൂഡൽഹി: വിവാദ പ്രസ്താവനയുടെ പേരിൽ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പരാമർശത്തിയതിന്റെ പേരിലാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി നോട്ടീസ് നൽകിയിരിക്കുന്നത്. ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രജ്ഞാസിങ് ഠാക്കൂർ വിവാദ പരാമർശം നടത്തിയത്. ബാബറി മസ്ജിദ് തകർത്തവരിൽ താനും ഉൾപ്പെടുന്നെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നും ആയിരുന്നു അവരുടെ പ്രസ്താവന. പരാമർശം വിവാദമായതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. ഞങ്ങൾ ബാബറി മസ്ജിദ് തകർത്തു. അങ്ങനെയൊരു അവസരം എനിക്ക് ലഭിച്ചതിൽ അഭിമാനമുണ്ട്. അവിടെ രാമക്ഷേത്രം നിർമിക്കുമെന്നും ഞങ്ങൾ ഉറപ്പുനൽകുന്നു എന്നിങ്ങനെയായിരുന്നുപ്രജ്ഞാ സിങ് ഠാക്കൂറിന്റെപരാമർശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് കൈപ്പറ്റിയതായി പ്രജ്ഞാസിങ് ഠാക്കൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. ബാബറി മസ്ജിദ് തകർക്കുന്നതിൽ പങ്കെടുത്തിരുന്നതായും തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും അവർ പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിൽ പങ്കാളിയാകുമെന്നും അതിൽനിന്ന് തന്നെ ആർക്കും തടയാനാവില്ലെന്നും അവർ പറഞ്ഞു. ഭോപ്പാലിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ വിവാദ പ്രസ്താവനകളിലൂടെ പ്രജ്ഞാ സിങ് ഠാക്കൂർ വാർത്തകളിൽ ഇടം നേടിയിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മുൻ മുംബൈ എടിഎസ് തലവൻ ഹേമന്ദ് കർക്കറെ കൊല്ലപ്പെടാൻ കാരണം തന്റെ ശാപമാണെന്ന് അവർ പറഞ്ഞിരുന്നു. കൂടാതെ കർക്കറെ ദേശവിരുദ്ധനും മതവിരുദ്ധനുമാണെന്നും അവർ ആരോപിച്ചിരുന്നു. പ്രജ്ഞാ സിങ് ഠാക്കൂർ പ്രതിയായ മലേഗാവ് സ്ഫോടന കേസ് അന്വേഷിച്ചിരുന്നത് കർക്കറെയായിരുന്നു. പ്രസ്താവന വിവാദമായതിനെ തുടർന്ന് പ്രജ്ഞാ ഠാക്കൂറിന്റെ പരാമർശം വ്യക്തിപരമാണെന്നും കസ്റ്റഡിയിലായിരുന്ന സമയത്ത് അവർക്ക് ഏൽക്കേണ്ടിവന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളാവാം അത്തരത്തിലുള്ള പ്രസ്താവന നടത്താനിടയാക്കിയതെന്നും ബിജെപി പ്രസ്താവനയിറക്കിയിരുന്നു. ഈ പരാമർശത്തിൽ പ്രജ്ഞാ സിങ് ഠാക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. Content Highlights:Pragya Thakur, Election Commission Notice, Babri Masjid Demolition
from mathrubhumi.latestnews.rssfeed http://bit.ly/2VliVdc
via
IFTTT
No comments:
Post a Comment