റോഡ്‌ഷോ, വഴിതടയല്‍, സംഘര്‍ഷം; പ്രചരണത്തിന് കൊട്ടിക്കലാശം ; ആന്റണിയെയും കെ സുരേന്ദ്രനെയും തടഞ്ഞു; വടകരയില്‍ നിരോധനാജ്ഞ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

റോഡ്‌ഷോ, വഴിതടയല്‍, സംഘര്‍ഷം; പ്രചരണത്തിന് കൊട്ടിക്കലാശം ; ആന്റണിയെയും കെ സുരേന്ദ്രനെയും തടഞ്ഞു; വടകരയില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ടര്‍മാര്‍ ബൂത്തിലെത്താന്‍ കേവലം രണ്ടു നാള്‍ ബാക്കി നില്‍ക്കേ വിവിധയിടങ്ങളില്‍ നേരിയ സംഘര്‍ഷത്തോടെ പ്രചരണത്തിന് കൊട്ടിക്കലാശം. റോഡ് ഷോയടക്കം വിപുലമായ പരിപാടികളോട് നടന്ന കൊട്ടിക്കലാശം ചിലയിടങ്ങളില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. തൊടുപുഴ, വേളി, ആലപ്പുഴ, വടകര എന്നിവിടങ്ങളില്‍ നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടകരയില്‍ കല്ലേറ് ഉള്‍പ്പെടെ അക്രമ സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു പരസ്യപ്രചരണം അവസാനിച്ചത്. വിവിധ ജില്ലാ കേന്ദ്രങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കയ്യടക്കി. വാദ്യഘോഷങ്ങളോടും പ്രകടനങ്ങളോടും റോഡ് ഷോയും നടത്തിയാണ് മിക്കയിടത്തും കൊട്ടിക്കലാശം നടന്നത്. പലയിടങ്ങളിലും ആവേശം അതിരുകടന്നതോടെ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങളും തകര്‍ത്തു. തിരുവനന്തപുരത്ത് ശശിതരൂരിന്റെ പ്രചാരണത്തിനായി എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ റോഡ്‌ഷോ എതിര്‍പാര്‍ട്ടിക്കാര്‍ തടസ്സപ്പെടുത്തി. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ തടഞ്ഞുവെച്ചു.

തിരുവനന്തപുരം വേളിയിലായിരുന്നു ശശിതരൂരിനായിട്ടുള്ള എകെ ആന്റണിയുടെ റോഡ്‌ഷോ തടഞ്ഞത്. ശശിതരൂരും ആന്റണിയും സഞ്ചരിച്ച വാഹനം കടന്നു പോകാന്‍ കഴിയാത്തവിധം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടസ്സം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ആന്റണിക്കും ശശിതരൂരിനും നടന്നു പോകേണ്ടി വന്നു. വഴിയില്‍ ഇട്ടിരുന്ന വാഹനം മാറ്റാന്‍ നേതാക്കള്‍ ഏറെ നേരം കാത്തു നിന്നെങ്കിലൂം പിന്നീട് ഇറങ്ങി നടന്നു. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു അനുഭവമുണ്ടായതെന്നും ഗുണ്ടായിസമാണെന്നും ആന്റണി പ്രതികരിച്ചു.

തൊടുപുഴയിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തൊടുപുഴ ഗാന്ധി സ്‌ക്വയറിലെ മൂന്ന് വഴികളായിരുന്നു അനുവദിച്ചിരുന്നത്. ഇടുക്കി തൊടുപുഴ റോഡ് എല്‍ഡിഎഫിനും പാലാ തൊടുപുഴ റോഡ് യൂഡിഎഫിനും മൂവാറ്റുപുഴ തൊടുപുഴ റോഡ് എന്‍ഡിഎ യ്ക്കും ആയിരുന്നു അനുവദിച്ചിരുന്നത്. ആദ്യം എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മൂന്നു റോഡും കയ്യടക്കി പ്രകടനം നടത്തുകയായിരുന്നു. പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകരും എത്തിയതോടെയാണ് സംഘര്‍ഷമായത്. സംഘര്‍ഷത്തില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസും എണ്ണത്തില്‍ കുറവായിരുന്നു.

ആലപ്പുഴയില്‍ സിപിഎം എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. സക്കറിയാ ബസാറിലും കൊട്ടിക്കലാശത്തിനിടെ എസ്ഡിപിഐ വാഹനവ്യൂഹം കടന്നുവന്നതാണ് സംഘര്‍ഷ കാരണമായത്. നഗരത്തിലെ മൂന്നിടങ്ങള്‍ മൂന്ന് പാര്‍ട്ടികള്‍ക്കുമായി അനുവദിച്ചിരുന്നു. എല്‍ഡിഎഫിന്റെ കൊട്ടിക്കലാശം നടക്കുന്നതിനിടയില്‍ എസ്ഡിപിഐ വാഹനവ്യൂഹം കടന്നു വരികയും സിപിഎം പ്രവര്‍ത്തകര്‍ ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ട് ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. അമ്പലപ്പുഴയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ​കൊട്ടിക്കലാശം പോലീസ് നേരത്തേ നിര്‍ത്തിച്ചു. പോലീസുകാര്‍ക്ക് പരിക്കേറ്റു

വടകരയിലും സംലര്‍ഷമുണ്ടായി. വില്യാപ്പള്ളിയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് കല്ലേറ് നടത്തി. പോലീസ് ലാത്തിവീശുകയും ചെയ്തു. സംഘര്‍ഷം ഒഴിവാക്കാന്‍ കേന്ദ്രസേനയ്ക്ക് ഇടപെടേണ്ടി വന്നു. നേതാക്കള്‍ ഇടപെട്ട് പിന്നീട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇരുഭാഗത്തും എത്തിച്ചേര്‍ന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് വോട്ടെടുപ്പ് ദിവസം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്്. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് ജില്ലാ കളക്ടര്‍ വിലക്കയിട്ടുണ്ട്.

കണ്ണൂരില്‍ യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. കോഴിക്കോട്ടും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റ്ാന്റ് പരിസരത്തായിരുന്നു സംഘര്‍ഷം ഉണ്ടായത്. എല്‍ഡിഎഫിന് അനുവദിക്കപ്പെട്ടിരുന്ന ഇടത്തു കൂടി വാഹന പ്രചാരണജാഥയുമായി വരികയായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയൂടെ വാഹനം ഇതിലേ കടന്നു പോകാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിലപാട് എടുക്കുകയും വാഹനം തടഞ്ഞിടുകയും ചെയ്തു. പിന്നാലെ വന്ന വാഹനങ്ങള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. മലപ്പുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായംകുളത്തു് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തുംതള്ളുമുണ്ടായി. കരുനാഗപ്പള്ളിയിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ആറ്റിങ്ങലില്‍ എല്‍ഡിഎഫ് എന്‍ഡിഎ പ്രവര്‍ത്തകര്‍ തമ്മില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ടും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കാഞ്ഞിരപ്പള്ളിയില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേന്ദ്രനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കാഞ്ഞിരപ്പള്ളി പേട്ടയില്‍ തടഞ്ഞു ​വെച്ചു. മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളെത്തി ആയിരുന്നു വാഹനങ്ങള്‍ കടത്തിവിട്ടത്. ആറു മണിയോടെ അവസാനിച്ച പരസ്യപ്രചാരണത്തിന് ശേഷം നാളെ നിശബ്ദ പ്രചരണത്തിനും ശേഷം ചൊവ്വാഴ്ച ബൂത്തിലെത്തും.



from mangalam.com http://bit.ly/2VWYOz9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages