ഹൈദരാബാദ്:കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് 160 റൺസ് വിജയലക്ഷ്യം. നിശ്ചിത ഓവറിൽ കൊൽക്കത്ത എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു. അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ ക്രിസ് ലിന്നിന്റെ മികവിലായിരുന്നു കൊൽക്കത്തയുടെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ ലിന്നും നരെയ്നും 42 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 25 റൺസെടുത്ത നരെയ്നെ പുറത്താക്കി ഖലീൽ അഹമ്മദ് കൊൽക്കത്തയുടെ ആദ്യ വിക്കറ്റെടുത്തു. ശുഭ്മാൻ ഗിൽ മൂന്നു റൺസിനും നിധീഷ് റാണ 11 റൺസിനും പുറത്തായി. ആറു റൺസായിരുന്നു ദിനേശ് കാർത്തിക്കിന്റെ സംഭാവന. എന്നാൽ ഒരറ്റത്ത് പിടിച്ചുനിന്ന ക്രിസ് ലിൻ 47 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 51 റൺസ് അടിച്ചു. റിങ്കു സിങ്ങ് 30 റൺസെടുത്ത് പുറത്തായി. പിന്നീട് കൊൽക്കത്തയുടെ പ്രതീക്ഷ ആന്ദ്ര റസ്സലിലായിരുന്നു. എന്നാൽ ഒമ്പത് പന്ത് നേരിട്ട റസ്സൽ 15 റൺസിന് പുറത്തായി. പിയൂഷ് ചൗളയുടെ സമ്പാദ്യം നാല് റൺസായിരുന്നു. ഹൈദരാബാദിനായി ഖലീൽ അഹമ്മദ് മൂന്നു വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റുമെടുത്തു. സന്ദീപ് ശർമ്മ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. Content Highlights: IPL 2019Kolkata Knight Riders vs Sunrisers Hyderabad
from mathrubhumi.latestnews.rssfeed http://bit.ly/2PoTz9c
via
IFTTT
No comments:
Post a Comment