കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കൊട്ടിക്കലാശത്തിനിടെ നേരിയ സംഘർഷം. തിരുവനന്തപുരത്ത് യു ഡി എഫ് സ്ഥാനാർഥി ശശി തരൂരിന്റെ റോഡ് ഷോ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു.തരൂരിനു വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി റോഡ് ഷോയ്ക്ക് എത്തിയിരുന്നു. ശശി തരൂരും ആന്റണിയും ഒരുമിച്ചായിരുന്നു ഷോയിൽ പങ്കെടുത്തിരുന്നത്. തുടർന്ന് വേളിയിൽവെച്ച് ആന്റണിയുടെ റോഡ് ഷോ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു. അര മണിക്കൂറിനു ശേഷമാണ് ഷോ പുനഃരാരംഭിച്ചത്.തന്റെ രാഷ്ട്രീയജീവിതത്തിൽ ഇതുവരെയുണ്ടാകാത്ത ദുരനുഭവമായിരുന്നു സംഭവമെന്ന് എ കെ ആന്റണി പ്രതികരിച്ചു. കഴക്കൂട്ടത്ത് എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ വാഹനത്തിനു നേരെ ചെരിപ്പേറുണ്ടായെന്ന് ബി ജെ പി ആരോപിച്ചു.പത്തനംതിട്ടയിൽ സി പി എം - ബി ജെ പി പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. പോലീസുകാരന് പരിക്കേറ്റതായാണ് സൂചന. കോട്ടയം കാഞ്ഞിരപ്പള്ളിയിലും നേരിയ സംഘർഷമുണ്ടായി. ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രന്റെ റോഡ് ഷോ കാഞ്ഞിരപ്പള്ളിയിൽ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു. സ്ഥാനാർഥികൾക്കു പോലും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടുവെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. എറണാകുളം പാലാരിവട്ടത്ത് സി പി എം- എസ് ഡി പി ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മലപ്പുറം പൊന്നാനിയിൽ എൽ ഡി എഫ് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി.പൊന്നാനി കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇവിടേക്ക് മുസ്ലിം ലീഗ് പ്രവർത്തകർ കൊട്ടിക്കലാശത്തിന് എത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. ഇതിൽ കൽപകഞ്ചേരിഎസ് ഐ പ്രിയന് പരിക്കേറ്റു. ഫൈനൽ വിസിൽ... പരസ്യ പ്രചരണം തീരുന്ന സമയമായപ്പോൾ വിസിൽ മുഴക്കി പ്രവർത്തകരെ പിരിച്ച് വിടുന്നു. കോഴിക്കോട് കടപ്പുറത്ത് നിന്ന്. -ഫോട്ടോ: പി. പ്രമോദ്കുമാർ. കോഴിക്കോട് വടകരയിൽ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളുമുണ്ടായി. സ്ഥലപരിധി പ്രവർത്തകർ മറികടന്നതാണ് സംഘർഷത്തിന് കാരണമായത്. സംഘർഷം ഒഴിവാക്കാൻ കർശന സുരക്ഷയാണ് പൊലീസും കേന്ദ്രസേനയും വടകരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി തൊടുപുഴയിലും നെടുങ്കണ്ടത്തും കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായി. content highlights:tussle between party workers during climax of the campaign


from mathrubhumi.latestnews.rssfeed http://bit.ly/2KVh1vW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages