കൊച്ചി: തൃപ്പൂണിത്തുറ കൊച്ചുപള്ളി ജങ്ഷനടുത്ത് കാർ കെഎസ്ആർടിസി ബസിലിടിച്ച് രണ്ടു മരണം. അങ്കമാലി സ്വദേശികളായ പിആർഇ നായർ, പങ്കജാക്ഷിയമ്മ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നളിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം. ഇന്ന് രാവിലെ പതിനൊന്നോടെ നടക്കാവിനും കൊച്ചുപള്ളി ജങ്ഷനുമിടയിലാണ് അപകടം നടന്നത്. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ എതിർദിശയിൽ നിന്നുവന്ന കാർ നേരിട്ട് ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാർ നാലുതവണ കറങ്ങി റോഡിന്റെ മറുഭാഗത്തേക്ക് എത്തിയതായി ദൃക്സാക്ഷികൾ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കാറിന്റെ ഡ്രൈവറിരിക്കുന്ന ഭാഗം പൂർണമായും തകർന്നു. വാഹനം ഓടിച്ചിരുന്ന പിആർഇ നായരും പിൻസീറ്റിലരുന്ന പങ്കജാക്ഷിയമ്മയുമാണ് മരിച്ചത്. ഇരുവരും തൽക്ഷണം മരിച്ചു. ആഘാതത്തിൽ പങ്കജാക്ഷിയമ്മയുടെ മൃതദേഹം റോഡിലേക്ക് തെറിച്ചുവീണു. പിആർഇ നായരുടെ മൃതദേഹം പോലീസും ഫയർഫോഴ്സുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവർ സീറ്റിനടുത്തെ സീറ്റിലിരുന്ന നളിനിയുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം. കൂട്ടിയിടിയിൽ ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ബസ് റോഡരികിലെ ട്രാൻസ്ഫോർമറിൽ ഇടിക്കുകയും ചെയ്തു. എന്നാൽ, യാത്രികർക്കാർക്കും പരിക്കേറ്റിട്ടില്ല. Content Highlights:Accident in Thrippunithura 2 died
from mathrubhumi.latestnews.rssfeed http://bit.ly/2VOMTU3
via
IFTTT
No comments:
Post a Comment