ജെറ്റ് എയര്‍വേയ്‌സിന്റെ എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

ജെറ്റ് എയര്‍വേയ്‌സിന്റെ എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിയേക്കും

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സിന്റെ എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിയേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ജെറ്റ് എയര്‍വേയ്‌സിന്റെ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും 18 വരെ നിര്‍ത്തിവച്ചിരുന്നു. ഇതിന് പിന്നാലെ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് പൈലറ്റുമാര്‍ സമരവും തുടങ്ങി. ഇതോടെയാണ് എല്ലാ ഫ്‌ളൈറ്റുകളും താല്‍ക്കാലികമായി നിര്‍ത്താന്‍ കമ്പനി ആലോചിക്കുന്നത്.

8000 കോടിയുടെ സാമ്പത്തിക ബാധ്യതയുള്ള ജെറ്റ് എയര്‍വേയ്‌സ് നിലവില്‍ പത്തില്‍ താഴെ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. അപ്രതീക്ഷിതമായി ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതോടെ ടിക്കറ്റ് എടുത്ത് യാത്രയ്ക്ക് തയ്യാറെടുത്തിരുന്നവര്‍ പെരുവഴിയിലായി. പെരുവഴിയിലായ യാത്രക്കാര്‍ക്ക് കമ്പനി പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമില്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ രോക്ഷം പ്രകടിപ്പിച്ച് യാത്രക്കാര്‍ രംഗത്ത് വരുന്നുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ജെറ്റ് എയര്‍വേയ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും കഴിഞ്ഞ മാസം ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴഞ്ഞിരുന്നു. കുടിശിഖ തീര്‍ക്കാതായതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ധനം നല്‍കുന്നത് അവസാനിപ്പിക്കുകയും ശമ്പളം മുടങ്ങിയതോടെ പൈലറ്റുമാര്‍ സമരം ആരംഭിക്കുകയും ചെയ്ത് ജെറ്റ് എയര്‍വേയ്‌സിനെ കടുത്ത പ്രതിസന്ധിയിലാക്കി.



from mangalam.com http://bit.ly/2IlK0Hf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages