കോണ്‍ഗ്രസ് നിങ്ങളെ വിഭജിക്കില്ല, ഒരുമിപ്പിക്കും; നിലമ്പൂരിലും ആവേശമായി പ്രിയങ്കാ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

കോണ്‍ഗ്രസ് നിങ്ങളെ വിഭജിക്കില്ല, ഒരുമിപ്പിക്കും; നിലമ്പൂരിലും ആവേശമായി പ്രിയങ്കാ ഗാന്ധി

നിലമ്പൂർ: കോൺഗ്രസ് നിലകൊള്ളുന്നത് രാജ്യത്തെ ജനങ്ങളെ വിഭജിക്കാനല്ലെന്നും ഒരുമിപ്പിക്കാനാണെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നിലമ്പൂരിലെ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് പ്രസംഗം തുടങ്ങിയ പ്രിയങ്കാ ഗാന്ധി എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നാണ് അവസാനിപ്പിച്ചത്. അഞ്ച് വർഷം വാരണാസിയെ പ്രതിനിധീകരിച്ചിട്ടും അവിടുത്തെ ഒരു സാധാരണഗ്രാമം പോലും സന്ദർശിക്കാത്ത വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. വിദേശരാജ്യങ്ങളിൽ മാത്രമേ പ്രധാനമന്ത്രിയെ കാണാനാകുവെന്നും പൊതുയോഗങ്ങൾ നടത്തി വീമ്പുപറയാൻ മാത്രമാണ് അദ്ദേഹത്തിന് താത്പര്യമെന്നും അവർ കുറ്റപ്പെടുത്തി. നോട്ടുനിരോധനം പ്രഖ്യാപിച്ച് സാധാരണക്കാരെ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിർത്തിച്ച അദ്ദേഹത്തിന് ഒരു രൂപയുടെ കള്ളപ്പണം പോലും പിടികൂടാനായില്ല. കോർപ്പറേറ്റ് മുതലാളിമാർക്ക് മാത്രമാണ് മോദിയെക്കൊണ്ട് ഉപകാരമുണ്ടായത്. അഞ്ചുവർഷം കൊണ്ട് രണ്ടുകോടിയിലധികം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. ഇന്ത്യയെ നയിക്കുന്നത് ദുർബലനാണെന്നും അവർ ഇന്ത്യയെ ജാതീയമായും മതപരമായും വേർതിരിക്കാൻ ശ്രമിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസിനെ തിരഞ്ഞെടുത്താൻ ജീവവായുപോലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും,രാജ്യത്തെ ജനങ്ങളെ വിഭജിക്കാനല്ല, ജനങ്ങളെ ഒരുമിപ്പിക്കാനാണ് കോൺഗ്രസ് നിലകൊള്ളുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവർക്ക് വർഷം 72000 രൂപ നൽകുന്ന ന്യായ് പദ്ധതിയും, കർഷകർക്കായി പ്രത്യേക പദ്ധതികളും വാഗ്ദാനം ചെയ്യുന്ന കോൺഗ്രസിനെ തിരഞ്ഞെടുക്കണമെന്നും അവർ പറഞ്ഞു. എല്ലാവർക്കും ഈസ്റ്റർ ആശംസകളും നേർന്നാണ് പ്രിയങ്കാ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്. Content Highlights:priyanka gandhi speech in nilambur


from mathrubhumi.latestnews.rssfeed http://bit.ly/2UJQAxQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages