ഹഗ്ഗ് ചെയ്യട്ടേയെന്നു ചോദിച്ചു, പ്രിയങ്ക ഓ.കെ പറഞ്ഞു; ഹാപ്പിയാണ് നമിത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

ഹഗ്ഗ് ചെയ്യട്ടേയെന്നു ചോദിച്ചു, പ്രിയങ്ക ഓ.കെ പറഞ്ഞു; ഹാപ്പിയാണ് നമിത

നിലമ്പൂർ: അഞ്ചു മണിക്കൂർ പൊരിവെയിലത്ത് കാത്തിരുന്നെങ്കിലും പ്രിയങ്കഗാന്ധി ആലിംഗനം ചെയ്ത സന്തോഷത്തിലാണ് നമിത മനോജ്. സ്വന്തമായി വരച്ച പ്രിയങ്കയുടെ ചിത്രവുമായാണ് പന്ത്രണ്ടു മണിക്കുമുമ്പേ തന്നെ മുൻനിരയിൽ സ്ഥാനം പിടിച്ചത്. തന്റെ ഛായാചിത്രം ഉയർത്തിവീശുന്നതു കണ്ട നമിതയോട് പ്രിയങ്ക വേദിയിലേക്ക് കയറിവരാൻ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേജിൽനിന്നു താഴെയിറങ്ങിയ നമിത സന്തോഷം കൊണ്ട് മതിമറന്നു നിൽക്കുകയായിരുന്നു. "ചിത്രം ഞാൻ തന്നെ വരച്ചതാണ്. പ്രിയങ്കാ ഗാന്ധി എന്നെ വേദിയിലേക്ക് വിളിക്കുമെന്ന് കരുതിയില്ല. ചിത്രം കൈമാറിയ ശേഷം ഞാനൊന്ന് ഹഗ്ഗ് ചെയ്തോട്ടെ എന്നു ചോദിച്ചു. അവരെന്നെ ഹഗ്ഗ് ചെയ്തു." സന്തോഷാധിക്യത്താൽ നമിത പറയുമ്പോൾ അവസാനവാക്കുകൾ പുറത്തുവന്നില്ല. പൂക്കോട്ടുംപാടത്തുകാരിയായ നമിത മനോജ് ചിത്രം വരക്കാൻ പഠിക്കുന്നുണ്ട്. "പ്രിയങ്കഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് നേരത്തേ എത്തിയത്. രാവിലെ 11 മണിക്ക് തന്നെ എത്തി മുൻനിരയിൽ സീറ്റ് പിടിച്ചു. എന്നാലല്ലേ എനിക്ക് അവരെ അടുത്തു നിന്നു കാണാൻ കഴിയൂ"- നമിത പറഞ്ഞു. പൂക്കോട്ടുംപാടത്തെ മനോജിന്റേയും പി.കെ സന്ധ്യയുടേയും മകളാണ് ഏഴാംക്ലാസുകാരി നമിത മനോജ്. Content highlights:Namitha Manoj is happy as Priyanka gandhi hugged her


from mathrubhumi.latestnews.rssfeed http://bit.ly/2Gs4evu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages