സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയില്‍ ദുര്‍മന്ത്രവാദ പരീക്ഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയില്‍ ദുര്‍മന്ത്രവാദ പരീക്ഷണം

പുരി: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയില്‍ ദുര്‍മന്ത്രവാദിയുടെ പരീക്ഷണം. ഒഡീഷയിലെ പുരിയിലുള്ള ജില്ല ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ മാനസിക പ്രശ്‌നങ്ങളുമായി ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയിലാണ് ദുര്‍മന്ത്രവാദം പരീക്ഷിച്ചത്. വാര്‍ത്ത പുറത്തെത്തിയതോടെ ആശുപത്രി അധികൃതര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് ഉയരുന്നത്.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മന്ത്രവാദിയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. മാനസികമായ പ്രശ്‌നങ്ങള്‍ മൂലമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദുര്‍മന്ത്രവാദിയെ കൊണ്ട് പെണ്‍കുട്ടിയില്‍ പരീക്ഷണം നടത്തുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇത് ഡോക്ടര്‍മാരുടെ അറിവോടെയല്ലെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഡോക്ടര്‍മാരുടെ അറിവോടെയാണ് ദുര്‍മന്ത്രവാദ പരീക്ഷണം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.



from mangalam.com https://ift.tt/2I4dEjt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages