രാഹുലിനു വേണ്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല ; തോല്‍പ്പിക്കാന്‍ എല്ലാ വഴിയും നോക്കും : സിപിഐ നേതാവ് സുധാകര റെഡ്ഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

രാഹുലിനു വേണ്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല ; തോല്‍പ്പിക്കാന്‍ എല്ലാ വഴിയും നോക്കും : സിപിഐ നേതാവ് സുധാകര റെഡ്ഡി

ഹൈദരാബാദ്: ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി വിരുദ്ധതയ്ക്ക് വേണ്ടി ഒന്നിക്കുന്നവര്‍ എന്ന നിലയില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ പാടില്ലായിരുന്നു എന്ന് സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്ന കാരണത്താല്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷനെ തോല്‍പ്പിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ മത്സരിക്കുന്നത് സിപിഐ യുടെ പിപി സുനീറാണ്.

സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് സിപിഐ. ഇടതുപക്ഷം ബിജെപി വിരുദ്ധ വശത്ത് നില്‍ക്കുമ്പോള്‍ വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് നല്ല സൂചനയല്ല നല്‍കുന്നത്. കേന്ദ്രത്തിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ വലിയ നേതാവ് സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരേ തന്നെ മത്സരിക്കാനുള്ള സീറ്റ് തെരഞ്ഞെടുക്കാന്‍ പാടില്ലായിരുന്നു. ബിജെപിയുടെ ശക്തി കേന്ദ്രമായ കര്‍ണാടകയോ അതുപോലെയുള്ള മറ്റേതെങ്കിലും സംസ്ഥാനമോ വേണമായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ തെരഞ്ഞെടുക്കാന്‍.

കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലാണ് മത്സരമെങ്കിലും അതിലേക്ക് രാഹുല്‍ മുന്നണിപ്പോരാളിയായി എത്തുന്നത് വ്യത്യസ്തമാണ്. ബിജെപി വിരുദ്ധ വികാരം രാജ്യത്തുടനീളം അലയടിക്കുമ്പോള്‍ ഈ മത്സരം എന്തിനായിരുന്നെന്ന് ചോദിക്കുന്ന റെഡ്ഡി രാഹുലിന് ഇത് ഒരു ഗുണവും ചെയ്യില്ലെന്നും വ്യക്തമാക്കി. രാഹുല്‍ മത്സരിക്കാനെത്തുന്നത് ഒരു തരത്തിലും അലോസരപ്പെടുത്തുന്നില്ല. വയനാട് കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമാണെന്ന് കരുതാനാവില്ലെന്നും പറഞ്ഞു. കഴിഞ്ഞ തവണ ജയിച്ചെന്നു കരുതി അത്സു രക്ഷിത മണ്ഡലമായി വിലയിരുത്താനാകില്ല.

അമേഠിയില്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് രാഹുല്‍ വയനാട്ടിലേക്ക് ഓടിയതെന്നാണ് ബിജെപിയുടെ വിമര്‍ശനത്തെ ഇരട്ടത്താപ്പെന്നും റെഡ്ഡി ആക്ഷേപിച്ചു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലത്തില്‍ മത്സരിച്ചയാളാണ് പ്രധാനമന്ത്രി. രാഹുലിനെ രണ്ടാംസീറ്റിന്റെ കാര്യത്തില്‍ വിമര്‍ശിക്കുന്നതിലൂടെ അമിത്ഷാ നേതൃത്വം നല്‍കുന്ന ബിജെപിയുടെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നതെന്നും റെഡ്ഡി ആരോപിച്ചു. വയനാട് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവരുടെ പ്രചരണത്തിനായി ഏപ്രില്‍ 10 ന് സുധാകര്‍ റെഡ്ഡി കേരളത്തില്‍ എത്തുന്നുണ്ട്.



from mangalam.com https://ift.tt/2uBloRU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages