കല്ലംഗ്: സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യക്ക് പ്രതീക്ഷയും നിരാശയും. വനിതാ സിംഗിൾസിൽ നാലാം സീഡ് പി.വി സിന്ധു സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ ആറാം സീഡ് സൈന നേവാൾ ക്വാർട്ടറിൽ പുറത്തായി. ചൈനീസ് താരം സായ് യാൻയാനെ മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിലാണ് സിന്ധു കീഴടക്കിയത്. മത്സരം 59 മിനിറ്റ് നീണ്ടുനിന്നു. സ്കോർ: 21-13, 17-21, 21-14. രണ്ടാം സീഡ് ജപ്പാന്റെ നവോമി ഒകുഹാരയോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സൈനയുടെ തോൽവി. 36 മിനിറ്റിൽ ഇന്ത്യൻ താരം തോൽവി സമ്മതിച്ചു. സ്കോർ: 21-8, 21-13. മിക്സഡ് ഡബിൾസിലും ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. സിക്കി റെഡ്ഡി-പ്രണവ് ചോപ്ര സഖ്യം ക്വാർട്ടറിൽ തോറ്റു പുറത്തായി. സ്കോർ: 21-14, 21-16. Photo Courtesy: BAI Media Content Highlights: Singapore Open Badminton Sindhu enters semis Saina Nehwal Lost
from mathrubhumi.latestnews.rssfeed http://bit.ly/2X2mC4N
via
IFTTT
No comments:
Post a Comment