ശ്രദ്ധിക്കാം; ഈമാറ്റങ്ങള്‍ ഇന്നുമുതല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

ശ്രദ്ധിക്കാം; ഈമാറ്റങ്ങള്‍ ഇന്നുമുതല്‍

ന്യൂഡൽഹി:തിങ്കളാഴ്ച പുതിയ സാമ്പത്തികവർഷം ആരംഭിക്കുന്നതോടെ വരുന്ന പ്രധാനമാറ്റങ്ങൾ ആദായ നികുതിയിൽ നികുതി റിബേറ്റ് 2500-ൽ നിന്ന് 12,500 ആകും. അഞ്ച് ലക്ഷത്തിൽത്താഴെ വാർഷികവരുമാനമുള്ളവർക്ക് 12,500 രൂപയുടെ നികുതിറിബേറ്റ് ലഭിക്കും. അവർ നികുതി നൽകേണ്ടിവരില്ല. അഞ്ച് ലക്ഷത്തിൽ കൂടുതലായാൽ രണ്ടരലക്ഷംമുതലുള്ള വരുമാനത്തിന് നികുതി നൽകണം. സ്റ്റാൻഡേഡ് ഡിഡക്ഷൻ 40,000-ത്തിൽനിന്ന് 50,000 ആകും. ഒന്നിൽക്കൂടുതൽ വീടുകളുള്ളയാൾ മറ്റ് വീടുകൾ ഒഴിച്ചിട്ടിരിക്കുകയാണെങ്കിൽ അതിന് കിട്ടാവുന്ന വാടക കണക്കാക്കി നികുതിനൽകണമെന്ന വ്യവസ്ഥ ഇല്ലാതാകും. സ്ഥിരനിക്ഷേപത്തിന്മേലുള്ള ടി.ഡി.എസ്. പരിധി 10,000 രൂപയിൽനിന്ന് 40,000 ആയി ഉയരും. വിദ്യാഭ്യാസ സെസ് മൂന്ന് ശതമാനമായിരുന്നത് നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസ് ആകും. നികുതിറിട്ടേൺ സമർപ്പിക്കാൻ ആധാർ നമ്പർ നിർബന്ധം ജി.എസ്.ടി ജി.എസ്.ടി. രജിസ്ട്രേഷനുള്ള വരുമാന പരിധി 20 ലക്ഷത്തിൽനിന്ന് 40 ലക്ഷമാകും. സേവനങ്ങൾക്കുള്ള പരിധി 20 ലക്ഷമായി തുടരും. കോമ്പോസിഷൻ സ്കീമിൽ വ്യാപാരികൾ, ഉത്പാദകർ, റെസ്റ്റോറന്റ് തുടങ്ങിയ സേവനങ്ങൾ എന്നിവയുടെ പരിധി ഒന്നരക്കോടി. ചരക്ക് വ്യാപാരികൾ, ഉത്പാദകർ എന്നിവർക്ക് നികുതി ഒരു ശതമാനം, റെസ്റ്റോറന്റുകൾക്ക് അഞ്ച് ശതമാനം. 50 ലക്ഷംവരെ വരുമാനമുള്ള മറ്റ് സേവനങ്ങൾക്ക് ആറുശതമാനം.


from mathrubhumi.latestnews.rssfeed https://ift.tt/2TJtQbP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages