ബലോഡ് (ഛത്തീസ്ഗഢ്): ശക്തമായ സർക്കാരിന് മാത്രമെ ഭീകരവാദികൾക്ക് അർഹമായ ശിക്ഷ നൽകാനും വികസനം സാധ്യമാക്കാനും കഴിയൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതിനുവേണ്ടിയാണ് കോൺഗ്രസും സഖ്യകക്ഷികളും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുരക്ഷിത മണ്ഡലംതേടി കോൺഗ്രസ് അധ്യക്ഷന് ഓടേണ്ടിവന്നുവെന്നും ഛത്തീസ്ഗഢിലെ ബലോഡ് ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ഭീകരാക്രമണമുണ്ടായാൽ ശക്തമായ ഭരണകൂടത്തിന് നിശബ്ദരായി ഇരിക്കാനാവില്ല. ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർ ശിക്ഷിക്കപ്പെട്ടപ്പോൾ അഭിമാനം തോന്നിയില്ലേയെന്ന് അദ്ദേഹം ജനക്കൂട്ടത്തോട് ചോദിച്ചു. ഭീകരവാദികൾക്കും വിഘടന വാദികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള അവസരം ഒരുക്കാനാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഭീകരവാദികളെയും വിഘടന വാദികളെയും ബിജെപി ശിക്ഷിക്കുകതന്നെ ചെയ്യും. കാവൽക്കാരന്റെ സർക്കാരാണോ അഴിമതിക്കാരുടെ ഘോഷയാത്രയാണോ വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ശക്തമായ സർക്കാർ ഭരിക്കുന്ന കാലത്ത് മിന്നലാക്രമണവും വ്യോമാക്രമണവും നടന്നു. ലോകം മുഴുവൻ അതിന് സാക്ഷികളായി. കോൺഗ്രസിനുള്ളത് നല്ല ലക്ഷ്യങ്ങളല്ല. ഹെലിക്കോപ്റ്റർ ഇടപാടിൽപോലും അവർ കോഴവാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. Content Highlights:PM Narendra Modi, Congresss, Chhatisgarh
from mathrubhumi.latestnews.rssfeed http://bit.ly/2Vt605M
via
IFTTT
No comments:
Post a Comment