കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടവരില്‍ എം.ടെക് വിദ്യാര്‍ഥിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടവരില്‍ എം.ടെക് വിദ്യാര്‍ഥിയും

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച ഷോപ്പിയാനിലെ പാർഗുച്ചി ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.ഗന്ധർബാൽ സ്വദേശിയും എം.ടെക്ക് വിദ്യാർഥിയുമായ റാഹിൽ റാഷിദ് ഷെയ്ഖും ഷോപ്പിയാൻ സ്വദേശി ബിലാൽ അഹമ്മദുമാണ് കൊല്ലപ്പെട്ട ഭീകരരെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. എം.ടെക്ക് വിദ്യാർഥിയായ റാഹിൽ റാഷിദ് ഷെയ്ഖ് മൂന്നുദിവസം മുമ്പാണ് ഭീകരവാദസംഘടനക്കൊപ്പം ചേർന്നതെന്നാണ് വിവരം. പാർഗുച്ചിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരർ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിക്കുകയും ഭീകരരെ വധിക്കുകയും ചെയ്തു. ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക ദൗത്യസംഘവും രാഷ്ട്രീയ റൈഫിൾസും ദൗത്യത്തിൽ പങ്കെടുത്തു. അതിനിടെ, 2017-ൽ പുൽവാമയിലെ സി.ആർ.പി.എഫ്. ക്യാമ്പ് ആക്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. രത്നിപോറ സ്വദേശിയും ജെയ്ഷെ ഭീകരനുമായ സയീദ് ഹിലാൽ അന്ദ്രാബിയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായക്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഇതോടെ സി.ആർ.പി.എഫ്. ക്യാമ്പിനുനേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. 2017 ഡിസംബർ 30-നാണ് പുൽവാമയിലെ സി.ആർ.പി.എഫ്. ക്യാമ്പിനുനേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ അഞ്ച് സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ മൂന്ന് ഭീകരവാദികളെ വധിച്ചിരുന്നു. Content Highlights:two terrorists killed in an encounter in jammu kashmir


from mathrubhumi.latestnews.rssfeed http://bit.ly/2CYL7Za
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages