ന്യുഡല്‍ഹി: കരസേനയുടെ മുന്‍ ഉപമേധാവിയും മലയാളിയുമായ റിട്ടയേര്‍ഡ് ലെഫ്റ്റനന്റ് ശരത് ചന്ദ് ബി.ജെ.പിയിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ സാന്നിധ്യത്തിലാണ് ശരത് ചന്ദ് ബി.ജെ.പി അംഗത്വം എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പി അംഗത്വം എടുത്തതെന്ന് ശരത് ചന്ദ് പ്രതികരിച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ല ബി.ജെ.പിയില്‍ ചേര്‍ന്നത്. അതിനെക്കുറിച്ച് തല്‍ക്കാലം ആലോചിക്കുന്നില്ല. സ്ഥാനാര്‍ത്ഥി ആകാനല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ശരത് ചന്ദ് വിശദീകരിച്ചു.
രാജസ്ഥാന്‍ സ്വദേശിയാണ് ലഫ്. ജനറല്‍ ശരത് ചന്ദ്. രാജസ്ഥാന്‍-പഞ്ചാബ് മേഖല ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് കമാന്‍ഡിന്റെ മേധാവിയായിരുന്നു. 1979ല്‍ ഗഡ്‌വാള്‍ റൈഫിള്‍സില്‍ സൈനിക സേവനം ആരംഭിച്ച അദ്ദേഹം സൊമാലിയയിലെ യു.എന്‍ മിഷനിലും എല്‍.ടി.ടിക്കെതിരായ ലങ്കന്‍ സമാധാന ദൗത്യത്തിലും പങ്കാളിയായിട്ടുണ്ട്.
from mangalam.com http://bit.ly/2G2Z75Y
via IFTTT
No comments:
Post a Comment