വിയറ്റ്‌നാമിലെ വാട്ടര്‍ തീം പാര്‍ക്കില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വ്യാപക ലൈംഗികാതിക്രമണം; കൂട്ടമായി എത്തുന്ന യുവാക്കള്‍ പെണ്‍കുട്ടികളുടെ തുണി വരെ ഉരിയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

വിയറ്റ്‌നാമിലെ വാട്ടര്‍ തീം പാര്‍ക്കില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വ്യാപക ലൈംഗികാതിക്രമണം; കൂട്ടമായി എത്തുന്ന യുവാക്കള്‍ പെണ്‍കുട്ടികളുടെ തുണി വരെ ഉരിയുന്നു

വിയറ്റ്‌നാം: വിയറ്റ്‌നാമിലെ വാട്ടര്‍ തീം പാര്‍ക്കില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വ്യാപകമായി ലൈംഗികാതിക്രമണം. വിയറ്റ്‌നാമില്‍ വിനോദ സഞ്ചാരത്തിന് പേരുകേട്ട വാട്ടര്‍ പാര്‍ക്കിലാണ് പെണ്‍കുട്ടികള്‍ക്ക് നേരെ വ്യാപക ലൈംഗിക അതിക്രമം നടക്കുന്നത്. യുവാക്കള്‍ കൂടുതലായി എത്തുന്ന നീന്തല്‍ കുളത്തിലാണ് ക്രൂരമായ ലൈംഗിക അതിക്രമം യുവതികളും പെണ്‍കുട്ടികളും നേരിടേണ്ടി വരുന്നത്.

വിയറ്റ്‌നാമിലെ പ്രശസ്ത വാട്ടര്‍ പാര്‍ക്കായ ഹൊ തായ് പാര്‍ക്കിലാണ് സംഭവം. പാര്‍ക്കില്‍ രാവിലെ എട്ടുമണി മുതല്‍ പത്ത് വരെ ഓപ്പണ്‍ സീസണ്‍ ട്രീറ്റ് എന്ന പേരില്‍ സാധാരണ ജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശനാനുമതി നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. നീന്തല്‍ കുളത്തില്‍ യുവാക്കള്‍ കൂട്ടമായി എത്തുകയും അവിടെയെത്തുന്ന പെണ്‍കുട്ടികളോട് ക്രൂരമായി പെരുമാറുകയുമാണ് ചെയ്യുന്നത്. സ്വിം സ്യൂട്ട് ധരിക്കുന്ന പെണ്‍കുട്ടികളെ യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്യുന്നത് ഇവിടെ പതിവാണ്.

തങ്ങള്‍ അക്രമിക്കപ്പെടുന്നതിന്റെ പരാതിയുമായി പെണ്‍കുട്ടികള്‍ പാര്‍ക്കിലെ മാനേജ്‌മെന്റിനെ സമീപിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. അതിക്രമം ചെയ്യുന്നവരെ നിയന്ത്രിക്കാനുള്ള യാതൊരു നടപടികളും പാര്‍ക്ക് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഒരു ഇംഗ്ലീഷ് മാധ്യമമാണ് വാട്ടര്‍ പാര്‍ക്കിലെ ലൈംഗികാതിക്രമം പുറത്തുകൊണ്ടുവന്നത്.



from mangalam.com https://ift.tt/2JYtGho
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages