മതില്‍ കെട്ടിയാലും മറ്ച്ചുപിടിച്ചാലും ഉള്ളിലുള്ളത് പുറത്തുവരാതിരിക്കുമോ? രമ്യ വിഷയത്തില്‍ വിജയരാഘവനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

മതില്‍ കെട്ടിയാലും മറ്ച്ചുപിടിച്ചാലും ഉള്ളിലുള്ളത് പുറത്തുവരാതിരിക്കുമോ? രമ്യ വിഷയത്തില്‍ വിജയരാഘവനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍

കോട്ടയം: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെയുള്ള അശ്ലീല പരാമര്‍ശത്തില്‍ രൂക്ഷമായ പ്രതിഷേധവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. നിങ്ങളെത്ര മതില്‍ കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരിക്കുമോ എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മതില്‍ കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് കാണാനെങ്കിലും ഒരു രസമായിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

ഷാഫി പറമ്പിലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,

നിങ്ങളെത്ര മതില്‍ കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരിക്കോ ?

അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളില്‍ തള്ളി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍. ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ ?

മതില്‍ കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു. ഇതിപ്പോ...

#രമ്യജയിക്കും



from mangalam.com https://ift.tt/2UfZHX3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages