ട്രാന്‍ജെന്റര്‍ യുവതിയുടെ മരണം കഴുത്തില്‍ സാരി കുരുക്കി; പ്രതി വലയിലായെന്നും പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

ട്രാന്‍ജെന്റര്‍ യുവതിയുടെ മരണം കഴുത്തില്‍ സാരി കുരുക്കി; പ്രതി വലയിലായെന്നും പോലീസ്

കോഴിക്കോട് : റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷാലുവിന്റേത് കഴുത്തില്‍ സാരി കുരുങ്ങിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയുണ്ടായ മരണമെന്ന് പ്രാഥമിക നിഗമനം. മുന്‍പ് ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്‌നങ്ങളാണ് കൊലയിലേയ്ക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. പ്രതി കുടുങ്ങിയതായും പോലീസ് വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം ശങ്കുണ്ണി റോഡില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് ഷാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലം കൂടിയായ നഗരത്തിലെ ഇടുങ്ങിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. ഷാലുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



from mangalam.com https://ift.tt/2FH1HgI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages