കൊച്ചി: സ്കൂൾ ബാഗിന്റെ ഭാരംകുറയ്ക്കാൻ നടപടി സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസവകുപ്പ് ഹൈക്കോടതിയിൽ. സ്കൂൾ ബാഗിന്റെ അമിതഭാരം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഈ സത്യവാങ്മൂലം. ഭാരംകുറഞ്ഞ വസ്തുക്കൾകൊണ്ടു നിർമിച്ച ബാഗുകൾ ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശംനൽകിയതായി പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷണൽ ഡയറക്ടർ ജെസ്സി ജോസഫ് വ്യക്തമാക്കി. വാട്ടർ ബോട്ടിലുകൾ ഒഴിവാക്കി ക്ളാസ് മുറികളിൽ കുടിവെള്ളം നൽകും. വലുപ്പവും പേജും കുറഞ്ഞ നോട്ടുബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കും. അനാവശ്യ സാധനങ്ങൾ ക്ളാസിൽ കൊണ്ടുവരുന്നില്ലെന്ന് കുട്ടികളുടെ ബാഗ് പരിശോധിച്ച് ടീച്ചർമാർ ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പൊതുപ്രവർത്തകനായ ശ്രീകുമാർ നൂറനാട് നൽകിയ പരാതിയിൽ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നിർദേശങ്ങളുമായി മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി. 2016-17 അധ്യയന വർഷത്തിൽ രണ്ടുഭാഗമായിരുന്ന പുസ്തകങ്ങൾ ഉത്തരവിനെത്തുടർന്ന് 2017-18 മുതൽ മൂന്നു ഭാഗമാക്കാൻ തീരുമാനിച്ചു. ആദ്യ രണ്ട് ഭാഗങ്ങൾ വേനലവധിക്കാലത്തും മൂന്നാം ഭാഗം ക്രിസ്മസ് അവധിക്കാലത്തും വിതരണം ചെയ്യാനും നിശ്ചയിച്ചു. ഓരോ ഭാഗവും 60 പേജുകളിൽ കൂടരുതെന്നും നിഷ്കർഷിച്ചിട്ടുണ്ട്. സ്കൂൾ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് വ്യക്തമാക്കി എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് ആണ് ഹർജി നൽകിയത്. Content Highlights: Education Department, School Education Policy
from mathrubhumi.latestnews.rssfeed http://bit.ly/2D02ubZ
via
IFTTT
No comments:
Post a Comment