കോഴിക്കോട്: രാഹുൽ ഗാന്ധിക്കൊപ്പമെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഉറക്കംകെടുത്തി മരപ്പട്ടി. ഇത് ബുധനാഴ്ച രാത്രി വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഗസ്റ്റ്ഹൗസിന്റെ തട്ടുംപുറത്തായിരുന്നു മരപ്പട്ടി. ബുധനാഴ്ച രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചർച്ചകൾക്കുശേഷം പതിനൊന്നരയോടെയാണ് മുറിയിൽ ഉറങ്ങാനെത്തിയത്. പുലർച്ചെ രണ്ടരയോടെ തട്ടിൻമുകളിൽനിന്ന് ശബ്ദംകേട്ട് പ്രിയങ്ക ഉണർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മരപ്പട്ടി തട്ടിന്മുകളിൽ ഓടുന്നതാണെന്ന് വ്യക്തമായി. മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ വല്ലാതെ അസ്വസ്ഥയാക്കി. അൽപ്പനേരം പോലീസ് മരപ്പട്ടിയെ ഒതുക്കാൻ പ്രയത്നിച്ചെങ്കിലും കാര്യമുണ്ടായില്ല. അതോടെ താമസം റാവീസ് കടവ് ഹോട്ടലിലേക്ക് പുലർച്ചെതന്നെ മാറാനുള്ള ആലോചനയായി. അവിടേക്ക് പോകാൻ എസ്.പി.ജി. മാനദണ്ഡപ്രകാരം വാഹനവ്യൂഹം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാൻ സ്പെഷ്യൽ ബ്രാഞ്ചിന് നിർദേശവും ലഭിച്ചു. ഇതിനിടെ മരപ്പട്ടി തട്ടിന്മുകളിൽനിന്ന് മാറിപ്പോയതോടെ ഗസ്റ്റ്ഹൗസിൽതന്നെ തുടരാൻ തീരുമാനിച്ചു. അപ്പോഴേക്കും സമയം പുലർച്ചെ നാലുമണി കഴിഞ്ഞിരുന്നു. രാത്രി ഉറക്കം നഷ്ടപ്പെട്ടെങ്കിലും രാവിലെ ആറിനുതന്നെ എഴുന്നേറ്റ് വയനാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ പ്രിയങ്ക തുടങ്ങുകയുംചെയ്തു. content highlights:`Unsolicited guest in attic; Priyanka spends sleepless night in Kozhikode guest house......
from mathrubhumi.latestnews.rssfeed http://bit.ly/2ORwKKK
via
IFTTT
No comments:
Post a Comment