ചെന്നൈ: സർവകലാശാലാതല സമിതി നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 130 വിദ്യാർഥികളുടെ പരീക്ഷാഫലം അണ്ണാ സർവകലാശാല റദ്ദാക്കി. ഇവരിൽ ചിലർക്ക് ലഭിച്ച ബിരുദവും സർവകലാശാല റദ്ദാക്കിയിട്ടുണ്ട്. 130 പേരും വീണ്ടും പരീക്ഷയെഴുതി പാസാകണമെന്നും സർവകലാശാല നിർദേശിച്ചു. 2017 നവംബർ, ഡിസംബർ മാസങ്ങളിലും 2018 ഫെബ്രുവരിയിലും നടത്തിയ പരീക്ഷകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. തോറ്റ വിഷയങ്ങൾ എഴുതുന്നതിനായി നടത്തിയ പ്രത്യേക പരീക്ഷയിലാണ് ചില ജീവനക്കാരുടെ സഹായത്തോടെ വിദ്യാർഥികൾ ക്രമക്കേട് നടത്തിയത്. യഥാർഥ ഉത്തരക്കടലാസിനുപകരം ശരിയായ ഉത്തരങ്ങളെഴുതിയ പുതിയ ഉത്തരക്കടലാസുകൾ തിരുകിക്കയറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി ഓരോ വിദ്യാർഥിയിൽനിന്നും 15,000 മുതൽ 40,000 രൂപ വരെ പരീക്ഷാജോലിചെയ്തിരുന്ന ജീവനക്കാർ ഈടാക്കിയതായും അന്വേഷണസമിതി കണ്ടെത്തി. ഇരുപതോളം വിഷയങ്ങളിൽ തോറ്റവിദ്യാർഥി ഒറ്റത്തവണ പരീക്ഷയെഴുതി എല്ലാ വിഷയത്തിലും ജയിച്ചതോടെ സംശയം തോന്നിയ ഒരു അധ്യാപകൻ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തായത്. ഉത്തരക്കടലാസുകളുടെ ബാർ കോഡുകളും മറ്റും വ്യത്യസ്തമാണെന്നും കണ്ടെത്തിയിരുന്നു. ആരോപണവിധേയരായ വിദ്യാർഥികളിൽനിന്നും ജീവനക്കാരിൽനിന്നും സർവകലാശാല വിശദീകരണം തേടിയിരുന്നു. ഇടനിലക്കാർ വഴി ശിപായി തസ്തികയിലുള്ള ജീവനക്കാരാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 37 താത്കാലിക ജീവനക്കാരെ സർവകലാശാല പിരിച്ചുവിട്ടിരുന്നു. അടുത്തിടെ തോറ്റ വിഷയങ്ങൾ ഒരുമിച്ച് എഴുതുന്നതിനുള്ള അവസരവും സർവകലാശാല നിർത്തലാക്കി. Content Highlights:Anna University cancels degrees of 130 students involved in exam racket
from mathrubhumi.latestnews.rssfeed http://bit.ly/2VnVkWh
via
IFTTT
No comments:
Post a Comment