ബി.എസ്.എൻ.എൽ. പൂട്ടാൻ മോദി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ബി.എസ്.എൻ.എൽ. പൂട്ടാൻ മോദി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്

ന്യൂഡൽഹി:പൊതുമേഖലാസ്ഥാപനങ്ങളായ ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും പൂട്ടാൻ മോദി ശ്രമിക്കുന്നതായി കോൺഗ്രസ്. 54,000 ജീവനക്കാർക്ക് സ്വമേധയാ വിരമിക്കൽ (വി.ആർ.എസ്.) അനുവദിക്കുന്നതിന് ബി.എസ്.എൻ.എൽ. തീരുമാനിച്ചതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പത്രസമ്മേളനത്തിൽ പറഞ്ഞു. കടത്തിലായ രണ്ടുകമ്പനികളിലുമായി രണ്ടേകാൽലക്ഷം തൊഴിലാളികളാണുള്ളത്. ഇവരുടെ ജീവിതമാർഗം അപകടത്തിലാണ്. ബി.എസ്.എൻ.എല്ലിൽ 1,74,312 ജീവനക്കാരും എം.ടി.എൻ.എല്ലിൽ 45,000 പേരുമാണുള്ളത്. ബി.എസ്.എൻ.എല്ലിൽമാത്രം 54,000 പേർക്ക് വി.ആർ.എസ്. നൽകാൻ പോകുകയാണ്. ഒപ്പം 4ജി അനുവദിക്കേണ്ടെന്നും തീരുമാനമുണ്ട്. വിരമിക്കുന്ന പ്രായം 60-ൽനിന്ന് 58 ആക്കാനും ഉദ്ദേശിക്കുന്നു. ഇതുവഴിമാത്രം ജീവനക്കാരുടെ എണ്ണം 33,568 ആയി കുറയും -സുർജേവാല പറഞ്ഞു. തന്റെ സുഹൃത്തുക്കൾക്ക് സർക്കാരിന്റെയും പൊതുമേഖലാബാങ്കുകളുടെയും ചെലവിൽ മോദി പണംനൽകുകയാണെന്നും സുർജേവാല ആരോപിച്ചു. ഐ.എഫ്.എൽ.എസ്. എന്ന സ്വകാര്യകമ്പനിക്ക് സാമ്പത്തിക ദുർവിനിയോഗംകാരണം ഒരു ലക്ഷം കോടി കടമുണ്ട്. ഈ സ്ഥാപനത്തെ എൽ.ഐ.സി.യെ ഉപയോഗിച്ചും പൊതുമേഖലാബാങ്കുകൾ വഴിയും രക്ഷിക്കാൻ ശ്രമിക്കുകയാണ്. 20,000 കോടിയുടെ അഴിമതി ആരോപണമുള്ള ജി.എസ്.പി.സി.യെ 7,700 കോടി രൂപ നൽകി വാങ്ങിയത് ഒ.എൻ.ജി.സി.യുടെ പണമുപയോഗിച്ചാണ്. എൽ.ഐ.സി.യിലെ 3.8 കോടി പോളിസിയുടമകളുടെ 9000 കോടി രൂപ ഐ.ഡി.ബി.ഐ. ബാങ്കിനെ രക്ഷിക്കാനുപയോഗിച്ചു. 7355 കോടി കടത്തിലുള്ള ജെറ്റ് എയർവേസിനെ ജാമ്യത്തിലെടുക്കാൻ എസ്.ബി.ഐ. ഉൾപ്പെടെയുള്ള പൊതുമേഖലാബാങ്കുകളുടെ പണമാണുപയോഗിക്കുന്നത് -സുർജേവാല ആരോപിച്ചു. content highlights:Modi 'conspiring' to close down BSNL


from mathrubhumi.latestnews.rssfeed http://bit.ly/2uV5vWR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages