തിവാരിയുടെ മകന്റെ കൊലപാതകം: ഭാര്യ അടക്കമുള്ള ബന്ധുക്കളെ ചോദ്യം ചെയ്യുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

തിവാരിയുടെ മകന്റെ കൊലപാതകം: ഭാര്യ അടക്കമുള്ള ബന്ധുക്കളെ ചോദ്യം ചെയ്യുന്നു

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ആന്ധ്രാപ്രദേശ് മുന്‍ ഗവര്‍ണറുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി (39)യുടെ കൊലപാതകത്തില്‍ പോലീസ് ഭാര്യ അടക്കമുള്ള അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച ദുരൂഹ സാഹചര്യത്തില്‍ മരിച്ച രോഹിതിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വെള്ളിയാഴ്ച പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡല്‍ഹി പോലീസിന്റെ കീഴിലുള്ള ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഫോറന്‍സിക് വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ രോഹിതിന്റെ ഡിഫന്‍സ് കോളനി സി ബ്ലോക്കിലെ വീട്ടില്‍ എത്തി പരിശോധന നടത്തി.
രോഹിതും ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണെങ്കിലും വിവാഹത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ തന്നെ കലഹം പതിവായിരുന്നുവെന്ന് രോഹിതിന്റെ അമ്മ ഉജ്വല തിവാരി പറയുന്നു.

ഉത്തരാഖണ്ഡില്‍ വോട്ട് ചെയ്തശേഷം തിങ്കളാഴ്ച രാത്രിയാണ് രോഹിത് വീട്ടില്‍ തിരിച്ചെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹി മാക്‌സ് ഹോസ്പിറ്റലിലേക്ക് അടിയന്തര സഹായം ആവശ്യപ്പെട്ട് ഫോണ്‍വിളി എത്തുകയായിരുന്നു. രോഹിതിന്റെ അമ്മ ഉഡ്വല തിവാരിയും ഇവിടെ ചികിത്സയിലാണ്. അവര്‍ക്കും സന്ദേശം എത്തിയിരുന്നു. ഉടന്‍തന്നെ ആംബുലന്‍സ് അയച്ച് രോഹിതിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചനിലയിലാണ് എത്തിയതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ കഴുത്തില്‍ അസ്വഭാവികമായ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഒന്നോ രണ്ടോ തലയിണങ്ങള്‍ ഉപയോഗിച്ച് മുഖം അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയിരിക്കുന്നതെന്നുമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയത്.

ഉജ്വലയുമായി തിവാരിക്കുണ്ടായ ബന്ധത്തില്‍ പിറന്ന രോഹിത് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിലൂടെയാണ് പിതൃത്വം തെളിയിച്ചത്. 2007ല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച രോഹിത് നാലു വര്‍ഷങ്ങള്‍ നിയമപോരാട്ടം നടത്തിയിരുന്നൂ. ഒടുവില്‍ തിവാരി രോഹിതിനെ മകനായി അംഗീകരിക്കുകയും ചെയ്തിരുന്നു.



from mangalam.com http://bit.ly/2KNuHcf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages