മദ്യലഹരിയില്‍ പിതാവ് തന്റെ രണ്ടുമക്കളേയും നിലത്തെറിഞ്ഞും കൈയ്യൊടിച്ചും ആക്രമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

മദ്യലഹരിയില്‍ പിതാവ് തന്റെ രണ്ടുമക്കളേയും നിലത്തെറിഞ്ഞും കൈയ്യൊടിച്ചും ആക്രമിച്ചു

കണ്ണൂര്‍: മദ്യലഹരിയില്‍ പിഞ്ചു കുഞ്ഞുങ്ങളെ നിലത്തടിച്ചും കൈയ്യൊടിച്ചും അച്ഛന്റെ ക്രൂരത. എട്ടും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുടെ നേരെയാണ് പിതാവിന്റെ ക്രൂരതയുണ്ടായിരിക്കുന്നത്. കണ്ണൂര്‍ അഴീക്കോടാണ് സംഭവം എട്ടുവയസ്സുകാരിയായ മകളെ നിലത്തെറിയുകയും 12 വയസ്സുകാരനായ മൂത്തപുത്രന്റെ കൈ ഒടിക്കുകയും ചെയ്തു.

തൊടുപുഴയിലേയും ആലുവയിലേയും സംഭവത്തിന് ശേഷമാണ് ഇത്തരത്തില്‍ വീണ്ടും കേരളത്തില്‍ നിന്നുതന്നെ ക്രൂരകൃത്യത്തിന്റെ വിവരം വരുന്നത്.

ഭാര്യ ഇല്ലാതിരുന്നപ്പോഴാണ് പിതാവ് കുട്ടികളെ ഇത്തരത്തില്‍ ആക്രമിച്ചത്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ അറസ്്റ്റ് ചെയ്യുകയായിരുന്നു.

ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി മര്‍ദ്ദിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അക്രമണം സഹിക്കവയ്യാതെ ഇയാളുടെ അമ്മ ബന്ധുവീട്ടിലാണ് താമസം എന്നും നാട്ടുകാര്‍ അറിയിച്ചു.



from mangalam.com http://bit.ly/2Vj9HOY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages