വയനാട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി.സുനീറിനുവേണ്ടിയുള്ള പ്രചാരണ റാലി കണ്ടാൽ വയനാട് ചൈനയിലാണെന്ന് ബി.ജെ.പി.ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞേക്കുമെന്ന് പരിഹസിച്ച് എൻ.എസ്.മാധവൻ. അമിത് ഷാ വയനാടിനെ പാകിസ്താനോട് ഉപമിച്ച് നടത്തിയ പരാമർശത്തിന് മറുപടിയെന്നോണമാണ് എൻ.എസ് മാധവന്റെ പ്രതികരണം. LDF procession in Wayanadu. Now Amit Shah will say Wayanadu is in China! pic.twitter.com/9DOJ1WbJTi — N.S. Madhavan این. ایس. مادھون (@NSMlive) April 18, 2019 വയനാട്ടിൽ രാഹുൽഗാന്ധിയുടെ റോഡ് ഷോ കണ്ടാൽ വയനാട് പാകിസ്താനിലാണോ എന്ന് സംശയം തോന്നുമെന്ന വിവാദ പ്രസ്താവന അമിത് ഷാ നടത്തിയിരുന്നു. റോഡ് ഷോയിൽ മുസ്ലീം ലീഗിന്റെ പതാകയെ ഉദ്ദേശിച്ചായിരുന്നു അമിത് ഷാ വയനാടിനെ പാകിസ്താനോട് ഉപമിച്ചത്. Content Highlights:N S Madhavan against Amit Shah,Amit Shah,N S Madhavan
from mathrubhumi.latestnews.rssfeed http://bit.ly/2ZoNMVJ
via
IFTTT
No comments:
Post a Comment