വാർത്താ വിനിമയ സംവിധാനമില്ല; മധ്യപ്രദേശിൽ പോളിങ് ശതമാനം അറിയിക്കാൻ അതിവേഗ ഓട്ടക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

വാർത്താ വിനിമയ സംവിധാനമില്ല; മധ്യപ്രദേശിൽ പോളിങ് ശതമാനം അറിയിക്കാൻ അതിവേഗ ഓട്ടക്കാർ

ഖന്ദ്വ: മധ്യപ്രദേശിലെ വാർത്താ വിനിമയ സംവിധാനങ്ങളില്ലാത്തതാത്കാലിക ബൂത്തുകളിൽ നിന്നുള്ളപോളിങ് ശതമാനം സമയാസമയംഅറിയാൻ അതിവേഗ ഓട്ടക്കാരെ നിയമിച്ചു. പോളിങ് ശതമാനം അപ്ഡേറ്റ് ചെയ്യാനായി 43ബൂത്തുകളിലേക്കായി 200പേരെയാണ്നിയോഗിച്ചത്. ഇവർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. ഓരോ ബൂത്തിലും രണ്ട് പേർക്കാണ് ചുമതല.ഒരാൾ ബൂത്തിലുംഒരാൾ മൊബൈൽ നെറ്റ്വർക്ക് ലഭ്യമായിട്ടുള്ള പ്രദേശത്ത് ഫോണുമായും നിലയുറപ്പിക്കും. ബൂത്തിലുള്ളയാൾ പോളിങ്ങ് ശതമാനക്കണക്കുമായി ഫോണുള്ളയാളുടെ അടുത്തേക്ക് ഓടിയെത്തും. രണ്ടാമൻ ഇങ്ങനെ ലഭിക്കുന്നപോളിങ്ങ് ശതമാനം ഫോൺ വഴി അധികൃതരെ അറിയിക്കും.ഓരോ രണ്ട് മണിക്കൂർ ഇടവേളയിലായിരിക്കും പോളിങ് ശതമാനം രേഖപ്പെടുത്തുന്നത്. - ഖന്ദ്വ ഡി.ആർ.ഒ വിഷേഷ് ഗഥ്പാലെ പറഞ്ഞു. ഖന്ദ്വ ജില്ലയിലെ താത്കാലിക ബൂത്തുകളിലെ വോട്ടിങ് ശതമാനം സമയാസമയങ്ങളിൽകൃത്യമായി കമ്മിഷനെ അറിയിക്കുന്നതിനാണ് പ്രത്യേക പരിശീലനം നൽകിയ ഓട്ടക്കാരെ നിയമിക്കുന്നത്.ഖന്ദ്വ ജില്ലയിലെ ബേത്തുൽ ലോക്സഭാ മണ്ഡലത്തിലെഹർസുദ് അസംബ്ലി മണ്ഡലത്തിൽ 43 താത്കാലിക ബൂത്തുകളാണ് ഉള്ളത്. ഖന്ദ്വ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ളശിവപുരിയിൽ നാലും പന്ധാനയിൽ മൂന്നും താത്കാലിക ബൂത്തുകളുമുണ്ട്. Content Highlights:EC Turns Innovative Trains 200 Sprinters to Give Polling Updates in MP Booths With No Mobile Network


from mathrubhumi.latestnews.rssfeed http://bit.ly/2IFBJhE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages