ഇതാദ്യമായി കോണ്‍ഗ്രസിനേക്കാൾ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാൻ ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

ഇതാദ്യമായി കോണ്‍ഗ്രസിനേക്കാൾ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാൻ ബിജെപി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകളിൽ സ്ഥാനാർഥികളെനിർത്തി ബിജെപി. 545 അംഗ ലോക്സഭയിലേയ്ക്ക് 437 സ്ഥാനാർഥികളെയാണ് ബിജെപി ഇത്തവണ മത്സരിപ്പിക്കുന്നത്. പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് ബിജെപിക്കുവേണ്ടി ഇത്രയും സ്ഥാനാർഥികൾ മത്സരിക്കുന്നത്. കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത് 423 സീറ്റുകളാണ്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 433 സീറ്റുകളിലാണ് ബിജെപി സ്ഥാനാർഥികളെ നിർത്തിയത്. കോൺഗ്രസ് 440 മണ്ഡലങ്ങളിലും മത്സരിച്ചു. ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 116 സീറ്റുകളും കോൺഗ്രസിന് 206 സീറ്റുകളും ലഭിച്ചു. 2014ൽ ബിജെപി 428 സീറ്റുകളിൽ മത്സരിച്ചു. 282 സീറ്റുകൾ നേടി. 464 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. കോൺഗ്രസ് കൂടുതൽ ഇടങ്ങളിൽ സഖ്യകക്ഷികളുമായി ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതുകൊണ്ടാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണം. ആന്ധ്ര പ്രദേശ്, തെലങ്കാന പോലുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് സഖ്യമില്ല. എന്നാൽ ബിജെപിക്ക് വിജയ സാധ്യത ഇല്ലാത്ത ഇടങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ കൂടുതൽ സ്ഥാനാർഥികളെ മത്സരിപ്പിച്ചത് ബഹുജൻ സമാജ് പാർട്ടിയാണ്. 2014ൽ ബിഎസ്പി ഒറ്റ സീറ്റിലും വിജയിച്ചില്ലെങ്കിലും അത്തവണ 503 സീറ്റുകളിൽ അവർ മത്സരിച്ചിരുന്നു. 2009ൽ 500 മണ്ഡലങ്ങളിൽ മത്സരിച്ച ബിഎസ്പി 21 സീറ്റുകളാണ് നേടിയത്. Content Highlights:BJP, Lok Sabha Seats, Congress, lok sabha election 2019, bsp


from mathrubhumi.latestnews.rssfeed http://bit.ly/2UCHBcI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages